fastrack-thar-22

കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്ര ഥാറിന്‍റെ 5 ഡോര്‍ വാഹനം പുറത്തിറക്കി. ഥാര്‍ റോക്‌സ് എന്ന് പേരിട്ടിരിക്കുന്ന വാഹനം  ഒട്ടേറെ വേരിയന്‍റുകളിലാണ് എത്തുന്നത്.  മൂന്ന് ഡോര്‍ വാഹനം പുറത്തിറക്കി നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് 5 ഡോര്‍ വാഹനത്തെ പുറത്തിറക്കുന്നത്. ഓഫ് റോഡിനൊപ്പം കുടുംബങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനം എന്ന രീതിയിലാണ് ഈ വാഹനത്തെ അവതരിപ്പിക്കുന്നത്. മുന്‍ മോഡലിന്‍റെ പോരായ്മയായി വാഹനപ്രേമികള്‍ പറഞ്ഞിരുന്ന പിന്‍ സീറ്റിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യം കൂടിയാണ് ഈ വാഹനം  പുറത്തിറക്കുന്നതിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.

 

ഏവരേയും ആദ്യം ആകര്‍ഷിക്കുക  രൂപ കല്‍പന തന്നെയാണ്. ജീപ്പ് റാംഗ്ലറില്‍ നിന്ന് ഊര്‍ജം കണ്ടെത്തി നിര്‍മിച്ചതായി തോന്നാമെങ്കിലും. മഹീന്ദ്രയുടേതായ ചില രൂപ കല്‍പനാ ശൈലി പ്രകടം ചെറുതും വലുതുമായ ആറ് സ്ലാറ്റ് റേഡിയേറ്റര്‍ ഗ്രില്‍. ഇതിനെ മഹീന്ദ്ര വിശേഷിപ്പിക്കുന്നത് സിക്സ് പാക്ക് ഡിസൈന്‍ എന്നാണ്.  എല്‍ ഇ ഡി പ്രൊജക്ടര്‍ ടൈപ്പ് ഹെഡ് ലാംപാണ്, സി ഷേപ്പ് ഡേ ടൈം എല്‍ ഇ ഡി ലൈറ്റുകള്‍ പുതുമ നല്‍കുന്നു. ഫോഗ് ലാംപുകളും എല്‍ ഇ ഡിയാണ് ഇവയെല്ലാം മുന്‍ ഭാഗത്തിന്   ഭംഗി നല്‍കുന്നു.

4428 മില്ലി മീറ്റര്‍ നീളം, 1870 മില്ലി മീറ്റര്‍ വീതി, ഉയരം 1923 മില്ലി മീറ്റര്‍, വീല്‍ ബേസ് 2850 മില്ലി മീറ്റര്‍ ഇതാണ് ഥാര്‍ റോക്സിന്‍റെ വലുപ്പം. 19ഇഞ്ച് ഓള്‍ ടെറൈന്‍ റേഡിയല്‍ ടയറുകളാണ്. 'യോ യോ' രൂപശൈലിയിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ്. 650 മില്ലി മീറ്റര്‍ വെള്ളത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്ന തരിത്തിലാണ് വാഹനത്തിന്‍റെ നിര്‍മാണവും, സാങ്കേതികയും. 41.7 ഡിഗ്രി കുത്തനെ കയറാനും, 36.1ഡിഗ്രിയുള്ള കുത്തിറക്കവും അനായാസം ഡ്രൈവ് ചെയ്യാന്‍ സാധിക്കും. ഡ്യുവല്‍ ടോണ്‍ നിറത്തിലും വാഹനം ലഭിക്കും. പഴയ ഥാറിനെ അല്‍പം നീളം കൂട്ടിയതരിത്തിലല്ല രൂപകല്‍പന, കോര്‍ട്ടര്‍ ഗ്ലാസ് തൃകോണാകൃതിയിലാണ് ഡിസൈന്‍ ചെയ്‌തിരിക്കുന്നതും.

thar-roxx-02

പിന്‍വശവും പുതിയ രീതിയില്‍ രൂപ കല്‍പന ചെയ്തിരിക്കുന്നു. പിന്നിലെ ഡോര്‍ രണ്ട് ഭാഗങ്ങളായാണ് തുറക്കുക. ഡോര്‍ തുറന്നതിന് ശേഷം ഗ്ലാസുള്ള ഭാഗം മുകളിലേക്കാണ് ഉയര്‍ത്താം. 644 ലീറ്റര്‍ സ്പേയ്‌സും നല്‍കി. ടേയില്‍ ലൈറ്റും എല്‍ ഇഡി ആണ്, ഡീ ഫോഗറും, വൈപ്പറും പിന്നില്‍ ഉള്‍പ്പെടുത്തി സ്പെയര്‍ വീലിന് മധ്യഭാഗത്തായാണ് പിന്നിലെ ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്.

വലുതും, ആഡംബര പൂര്‍ണവുമായ ഉള്‍ഭാഗം. മാറ്റങ്ങള്‍ എവിടേയും പ്രകടം. ലതര്‍ സ്റ്റിച്ചിങ്ങുള്ള ഡാഷ് ബോര്‍ഡ് പ്രിമിയം സ്വഭാവം നല്‍കുന്നു. ഡിജിറ്റല്‍ കോക്‌പിറ്റാണ്, 26.03 സെന്‍റി മീറ്ററിലുള്ള ഡിജിറ്റല്‍ ടച്ച് സ്‌ക്രീനാണ് വയര്‍ലസ് ആന്‍‌റോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലെ, നാവിഗേഷന്‍ ഇവ ഉപയോഗിക്കാം.  മ‍ള്‍ട്ടി ഫങ്ഷണല്‍ ലതര്‍ റാപ്‍ഡ് സ്‌റ്റിയറിങ് വീലാണ്. കാലാവസ്ഥക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ക്ലൈമട്രോണിക് എസി. വൃത്താകൃതിയിലുള്ള എസി വെന്‍റുകള്‍, ഡ്രൈവ് മോഡ് സ്വിച്ചുകള്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിങ്ങനെ സെന്‍റര്‍ കണ്‍സോളില്‍ ഓരോ നിരയായി ഒരുക്കിയിരിക്കുന്നു. ലെതറും വെന്‍റിലേറ്റഡുമായ മുന്‍ സീറ്റുകള്‍. ഇലക്‌ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റാണ്. ഡ്രൈവര്‍ക്ക് സൗകര്യപ്രദമായി 360 ഡിഗ്രി ക്യാമറയാണ് ഇതിലോരുക്കിയത്

thar-roxx-04

പിന്‍ സീറ്റിലേക്ക് കയറാന്‍ ഫുട്ട് റസ്‌റ്റിന്‍റെ സഹായം കൂടിയേ തീരു. ഡോറിന് വീതി കുറേക്കൂടി കൂട്ടാമായിരുന്നു എന്ന് അകത്തേക്ക് കയറുമ്പോള്‍ തോന്നിപ്പോകും, ഉയരമുള്ളവര്‍ക്കും സൗകര്യപ്രദമായ ലെഗ്‌ സ്പേയ്‌സ് ഒരുക്കിയിരിക്കുന്നു. പിന്നിലും എസി വെന്‍റുകള്‍ ഒരുക്കി, ബാക്ക് റെസ്റ്റ്  ക്രമീകരിക്കാവുന്ന രീതിയിലാണ്.   ഓള്‍ ന്യു എം ഗ്ലൈഡ് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്‍റെ നിര്‍മാണം. ഉന്നത നിലവാരത്തിലുള്ള  സ്‌റ്റിലിലാണ് നിര്‍മിച്ചിരിക്കുന്നത്.

thar-roxx-03

സ്‌റ്റെബിലിറ്റിക്കും യാത്രാ സുഖവും നല്‍കുന്ന പ്ലാറ്റ്ഫോമാണ് എം ഗ്ലൈഡ്. പെട്രോള്‍ ഡീസല്‍ എന്‍ജിനിലാണ് വാഹനം എത്തുന്നത്. 2 ലിറ്റര്‍ എം സ്‌റ്റാലിയന്‍ പെട്രോള്‍ എന്‍ജിനിലും 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനത്തെ മഹീന്ദ്ര ഇറക്കിയിരിക്കുന്നത്.

6 സ്‌പീഡ് ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്‌മിഷനാണ്. പെട്രോള്‍ എന്‍ജിന്‍ 177 പിഎസ് പവര്‍ 5000 ആര്‍പിഎമ്മില്‍ നല്‍കും, 380 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്കാണ് 3000 ആര്‍പിഎമ്മില്‍ നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 175 പിഎസ് പവര്‍ 3500 ആര്‍പിഎമ്മില്‍ നല്‍കുമ്പോള്‍ 370  ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്നു

thar-roxx-05

വ്യത്യസ്‌മായ ടെറൈന് അനുസരിച്ച് ഉപയോഗിക്കുന്നതിന് മഡ്ഡ്, സ്നോ, സാന്‍ഡ് എന്നിങ്ങനെ വ്യത്യസ്തമായ ഡ്രൈവ് മോഡുകള്‍ ഏറെ സഹായകമാണ്. ഇന്‍റലിജന്‍റ് ടെറൈന്‍ സംവിധാനമാണ്. ക്രൗള്‍ സ്‌മാര്‍ട്ട് സാങ്കേതികത ഓഫ് റോഡുകളില്‍ വാഹനം തന്നെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് മുന്‍പില്‍ ഇന്‍ഡിപെന്‍ഡന്‍റ് ഡബിള്‍ വിഷ്ബോണ്‍ സസ്‌പന്‍ഷനും, പിന്നില്‍ റിജിഡ് ആക്‌സില്‍ വിത്ത് പെന്‍റാ ലിങ്ക് സസ്‌പെന്‍ഷനുമാണ്. അഡാസ് ലവല്‍ 2 ടെക്‌നോളജിയാണ്. അഡ്രനോക്‌സ് ആപ്പ് ഉപയോഗിച്ചും വാഹനത്തിന്‍റെ പല ഘടങ്ങളും നിയന്ത്രിക്കാം. മുപ്പത്തൊന്നിലധികം സുരക്ഷ സവിശേഷതകളും ഒരുക്കി. 6 എയര്‍ ബാഗുകളാണ്. 12.99 രൂപാ മുതലാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 

ENGLISH SUMMARY:

5 Door Mahindra Thar Roxx First Drive Review