shoe-th

TOPICS COVERED

ഒരുകാലത്ത് പ്രായമായവരുടെ സൗകര്യത്തിനായി മാത്രം ഉപയോഗിച്ചിരുന്ന ഓർത്തോപീഡിക് സാൻഡലുകളും സ്ലിപ്പ്-ഓൺ മ്യൂളുകളും ഇന്ന് 2026-ലെ ഫാഷൻ ലോകത്തിലെ ഏറ്റവും ജനപ്രിയ ട്രെൻഡുകളിലൊന്നായി മാറിയിരിക്കുകയാണ്. ഒരിക്കൽ ‘ഗ്രാനി ഷൂസ്’ എന്ന് പരിഹസിക്കപ്പെട്ടിരുന്ന ഈ ചെരുപ്പുകൾ ഇന്ന് സ്റ്റൈലിഷ് യുവതികളുടെ പ്രിയപ്പെട്ട ഫുട്‌വെയറായി മാറിയെന്നാണ് ഫാഷൻ നിരീക്ഷകർ പറയുന്നത്.

കുട്ടിക്കാലത്ത് മുത്തശ്ശിമാരുടെ സ്ലിപ്പറുകൾ കാണുമ്പോള്‍, ഒരു 'യക്' ഫീല്‍ തോന്നിയിട്ടുണ്ടാകില്ലേ. അത് വേറൊന്നുംകൊണ്ടല്ല നമ്മുടെ മനസ്സിന് അനുസരിച്ചുള്ള ട്രെന്‍ഡ് രീതിയില്‍ ആയിരുന്നില്ല അത്. അന്ന് നമ്മുടെ മനസ്സ് ഫാഷനും ഭംഗിക്കും അനുസരിച്ചാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇന്ന്, ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗന്ദര്യത്തെക്കാൾ സൗകര്യത്തിനും ആരോഗ്യത്തിനും മുൻഗണന നൽകുന്ന സമീപനം ഫാഷനിൽ ശക്തമാകുന്നത്.

shoe-fashion

ഫാഷനപ്പുറം സുഖപ്രദമായ ചെരുപ്പുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാഷൻ ലോകത്ത് സ്ഥിരമായ സ്ഥാനം നേടിയിട്ടുണ്ട്. ഒരുകാലത്ത് വിമർശിക്കപ്പെട്ടിരുന്ന ബിർകെൻസ്റ്റോക്ക് സാൻഡലുകൾ എർഗണോമിക് ഫുട്‌വെയറുകൾക്ക് ഫാഷൻ ലോകത്തേയ്ക്കുള്ള വഴി തുറന്നിരുന്നു. ഇപ്പോൾ പഴയ കുടുംബ ആൽബങ്ങളിലെയും ബാല്യകാല വേനൽക്കാല ഓർമ്മകളിലെയും ഡിസൈനുകൾക്ക് വീണ്ടും പ്രാധാന്യം ലഭിക്കുകയാണ്.

shoeeee-th

അതിൽ പ്രധാനമായാണ് വോറിഷോഫർ (Wörishofer) മ്യൂളുകൾ ശ്രദ്ധ നേടുന്നത്. വെഡ്ജ് സോൾ, കാലിന് അനുയോജ്യമായ ഫുട്ബെഡ്, ക്രമീകരിക്കാവുന്ന ബക്കിൾ എന്നിവയാണ് വോറിഷോഫറിന്‍റെ പ്രത്യേകതകൾ. ഫ്രഞ്ച് കണ്ടന്‍റ് ക്രിയേറ്റർ ജീൻ ഡാമാസ്, നടി ലിലി-റോസ് ഡെപ്പ് തുടങ്ങിയ പ്രമുഖർ ഈ ചെരുപ്പുകൾ ധരിച്ചതോടെ ഇവയുടെ ജനപ്രീതി കൂടുതൽ ഉയർന്നു.

അതേസമയം, 1970-കളിൽ ശ്രദ്ധ നേടിയിരുന്ന സ്കോളിന്റെ (Scholl) പെസ്കുറ (Pescura) മരക്ക്ലോഗുകളും വീണ്ടും വിപണിയിൽ തിരിച്ചെത്തുകയാണ്. ബീച്ച് മരത്തിൽ നിർമ്മിച്ച സോളും ലെതർ അപ്പറും പ്രത്യേക ശബ്ദവുമാണ് ഈ മോഡലിന്‍റെ സവിശേഷത. ‘Sex and the City’യിലെ കാരി ബ്രാഡ്ഷോ കഥാപാത്രമായി സാറ ജെസിക്ക പാർക്കർ ധരിച്ചതോടെയാണ് ഈ ക്ലോഗുകൾ കൂടുതൽ ശ്രദ്ധ നേടിയത്.

shoe-thh

പിന്നീട് കാമിൽ ഷാരിയർ, ജീൻ ഡാമാസ് തുടങ്ങിയ ഫാഷൻ ഐക്കണുകളും ഈ ശൈലി പിന്തുടർന്നു. പുതുമയെ മാത്രം പിന്തുടരാതെ, കാലത്തിന്‍റെ പരീക്ഷണത്തെ അതിജീവിച്ച ആശയങ്ങളെയും ഡിസൈനുകളെയും വീണ്ടും സ്വീകരിക്കുന്നതാണ് ഇന്നത്തെ ഫാഷന്റെ പ്രത്യേകത. ഒരുകാലത്ത് ആരോഗ്യത്തിനും സൗകര്യത്തിനും പ്രാധാന്യം നൽകിയിരുന്ന മുൻതലമുറയുടെ ജീവിതശൈലി ഇന്ന് വീണ്ടും ഫാഷൻ ലോകത്തിന് പ്രചോദനമാകുകയാണ്.

ENGLISH SUMMARY:

Orthopedic sandals and slip-on mules, once exclusively for older individuals, have become a major fashion trend for 2026, even being called 'granny shoes.' These comfortable and health-focused footwear options are now embraced by stylish young women, reflecting a shift towards prioritizing comfort and well-being in fashion.