നമ്മുടെ അലമാര തുറന്നാൽ ഭൂരിഭാഗം വസ്ത്രങ്ങളുടെയും നിറം എന്താകും ? ഒന്നുകിൽ കടുത്ത നീല, അല്ലെങ്കിൽ ഒരു ക്രീം കളർ, കറുപ്പ്, വെള്ള, കണ്ട് കണ്ട് മടുത്തില്ലേ? ഈ ബോറിങില്‍ നിന്ന് ഒന്ന് മാറി ചിന്തിച്ചാലോ? നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് നിങ്ങളുടെ മൂഡ് മാറ്റാൻ പറ്റുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, കണ്ണിന് കുളിർമയേകുന്ന, മനസ്സിന് സന്തോഷം തരുന്ന ഈ പുത്തൻ ട്രെൻഡിനെ 'ഡൊപ്പമിൻ ഡ്രസ്സിങ്' എന്നാണ് പറയുക. ഇനിയുള്ള കാലം വെറും മിനിമലിസം കൊണ്ട് മാത്രം കാര്യമില്ല, ഫാഷനിൽ ഇപ്പോൾ വേണ്ടത് കുറച്ചധികം ബോൾഡ് സ്റ്റേറ്റ്‌മെന്റുകളാണ്.
എന്താണ് ഈ ഡൊപ്പമിൻ ഡ്രസ്സിങ് എന്നറിയാമോ? കാര്യം സിംപിളാണ്. നമുക്ക് കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു പോസിറ്റീവ് എനർജി തരുന്ന, സന്തോഷം തരുന്ന ബ്രൈറ്റ് കളറുകൾ ഉപയോഗിച്ച് സ്റ്റൈൽ ചെയ്യുന്ന രീതി. നമ്മുടെ തലച്ചോറിലെ ഹാപ്പി ഹോർമോണായ ഡൊപ്പമിനെ ഉണർത്താൻ കഴിയുന്ന നിറങ്ങൾ. ഇപ്പോൾ ട്രെൻഡാകുന്ന കളറുകളിൽ ചിലതാണ് ടൊമാറ്റോ റെഡ്, നിയോൺ ഗ്രീൻ, ഇലക്ട്രിക് ബ്ലൂ കളർ എന്നിവ.
ഇനി പലർക്കുമുള്ള പേടി, ഇത്രയും ബ്രൈറ്റ് കളറുകൾ ഇട്ടാൽ ആളുകൾ കളിയാക്കുമോ എന്നാണ്. പേടിക്കേണ്ട നമ്മൾ പറഞ്ഞുവരുന്നത്, തല മുതൽ കാൽ വരെ നിയോൺ കളർ ഇടണമെന്നല്ല. കോൺട്രാസ്റ്റ് ആണ് ഇവിടുത്തെ മെയിൻ. നിങ്ങളുടെ സാധാരണ വൈറ്റ് ലിനൻ ഷർട്ടിന്റെയോ കുർത്തയുടെയോ കൂടെ ഒരു ബ്രൈറ്റ് ടൊമാറ്റോ റെഡ് പാന്റ്സ് അല്ലെങ്കിൽ ഒരു ഇലക്ട്രിക് ബ്ലൂ ഷോൾഡർ ബാഗ് പരീക്ഷിച്ചു നോക്കൂ. സിംപിൾ ലുക്കിൽ നിന്ന് നിങ്ങൾ പെട്ടെന്ന് ഒരു ഫാഷൻ ഐക്കണായി മാറും. കാരണം, ചെറിയൊരു കളർ പോപ്പ് പോലും നിങ്ങളുടെ ലുക്കിനെ മൊത്തത്തിൽ മാറ്റും.