Image Credit: Instagram.com/vrutikaapatel

ഇന്‍സ്റ്റഗ്രാമിലെ സബ്സ്ക്രിപ്ഷന്‍ ഓപ്ഷന് പിന്നാലെയാണ് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍. പല താരങ്ങളും ഇന്‍ഫ്ലുവന്‍സര്‍മാരും സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വൃതിക പട്ടേല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇക്കാര്യത്തില്‍ അല്‍പം വ്യത്യസ്തമാണ്. സബ്സ്ക്രിപ്ഷന്‍ ആരംഭിച്ച് പണം സമ്പാദിക്കുന്നുണ്ടെങ്കിലും ഇങ്ങനെയൊരാള്‍ ജീവിച്ചിരിപ്പില്ല, എന്നു കരുതി ആള്‍ മരിച്ചിട്ടുമില്ല! 

ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങുന്ന വൃതിക പട്ടേല്‍ എന്ന ഇന്‍ഫ്ലുവന്‍സര്‍ ഒറിജിനലല്ല, എഐ ജനറേറ്റഡ് പ്രൊഫൈലാണ്. ഒരു ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും സബ്സ്ക്രിപ്ഷനിലൂടെ 1.20 ലക്ഷം രൂപയോളമാണ് സമ്പാദിക്കുന്നത്. 

ഫാഷൻ, ലൈഫ്‌സ്റ്റൈൽ ഇൻഫ്ലുവൻസർമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് അവളുടെ പ്രൊഫൈൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വെള്ളിപാദസരമിട്ട കാല്‍പാദങ്ങളുടെ ചിത്രമായിരുന്നു ആദ്യ പോസ്റ്റ്. ഒരാഴ്ചയ്ക്ക് ശേഷം മുഖം കാണിച്ചുള്ള ചിത്രങ്ങള്‍. ഷോര്‍ട്ട് ഹെയര്‍ ചെയ്ത വൃതിക മോഡേല്‍ വസ്ത്രത്തിലും പരമ്പരാഗത വസത്രത്തിലും പോസ്റ്റുകളില്‍ തിളങ്ങി. എന്തിനേറെ ഓണാശംകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റും പ്രൊഫൈലില്‍ കാണാം. 

ആദ്യ നോട്ടത്തിൽ ഈ പ്രൊഫൈലിൽ അസ്വാഭാവികമായി ഒന്നും തന്നെ തോന്നുകയില്ല. ഇതിലാണ് പലരും വീണത്. 399 രൂപയുടെ സബ്സ്ക്രിപ്ഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്തത് ഏകദേശം 300 പേരാണ്. ഇങ്ങനെ മാസത്തില്‍ 1.19 ലക്ഷം രൂപ ഈ അക്കൗണ്ടിന് പിന്നിലുള്ളവര്‍ സമ്പാദിക്കുന്നു എന്നാണ് കണക്ക്. 

പലരും അക്കൗണ്ട് എഐ ആണെന്ന് തിരിച്ചറിഞ്ഞതോടെ വൃതിക പട്ടേല്‍ യഥാർത്ഥ വ്യക്തിയാണെന്ന് അവതരിപ്പിക്കാനും  ശ്രമമുണ്ടായി. ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് താന്‍ എഐ അല്ലെന്ന് പറയുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. 'ഞാന്‍ എഐ ആണെന്ന് പലരും കമന്‍റിടുന്നുണ്ട്. എനിക്കതിൽ വലിയ സന്തോഷമേയുള്ളൂ. ഇവിടെ ഒന്നും തെളിയിക്കാൻ വേണ്ടിയല്ല ഞാൻ വന്നിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും കൂടുതൽ ഭംഗിയാക്കാൻ ഐ ഉപയോഗിക്കാറുണ്ട്. ഇന്നത്തെ കാലത്ത് അതൊക്കെ സാധാരണമാണ്. അതുകൊണ്ട് ഇതിൽ അത്ര വലിയ കാര്യമൊന്നുമില്ല' എന്നാണ് വിഡിയോയില്‍ പറയുന്നത്.

ENGLISH SUMMARY:

AI influencers are revolutionizing content creation, with virtual influencers like Vrithika Patel earning significant income through Instagram subscriptions. These AI-generated personas, designed to mimic real-life fashion and lifestyle influencers, are captivating audiences and generating substantial revenue.