ആഗോളതലത്തില്‍ ജനപ്രീതി ലഭിച്ച ഒന്നാണ് ലബൂബു. കുറച്ചു മുന്നേവരെ സമൂഹമാധ്യമങ്ങളിലും മറ്റും ലബൂബു വൈറലായിരുന്നു. നിരവധിയാളുകാളാണ് ഇത് വാങ്ങിയിട്ടുള്ളതും. എന്നാല്‍ ഇപ്പോള്‍ ലബൂബുവിന് പകരമായി നിരവധി വ്യാജ പാവകള്‍ ഇറങ്ങുന്നുണ്ട്. ലഫൂഫു എന്നറിയപ്പെടുന്ന വ്യാജ അനുകരണങ്ങളിൽ നിന്ന് യഥാർത്ഥ ഉൽപ്പന്നങ്ങളെ വേർതിരിച്ചറിയാൻ ആരാധകരെ സഹായിക്കുന്നതിന് ചൈനീസ് ലൈഫ്‌സ്റ്റൈൽ കളിപ്പാട്ട കമ്പനിയായ പോപ്പ് മാർട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഹോങ്കോങ്ങിൽ ജനിച്ച ബെൽജിയൻ കലാകാരനായ കാസിംഗ് ലുങ് സൃഷ്ടിച്ച ഒരു ടോയ് കഥാപാത്രമാണ് ലബുബു. വലിപ്പമേറിയ കണ്ണുകൾ, മുയലുകളെപ്പോലെ ഉയരമുള്ള ചെവികൾ, പല്ലുകള്‍ പുറത്തു കാണിച്ചുള്ള ചിരി എന്നിവയാണ് ലബുബുവിന്റെ പ്രത്യേകത. സാധരണയായി കീചെയിനുകളായാണ് ലബൂബുകള്‍ വില്‍ക്കുന്നത്. ഇതിന് പകരമായി ഇപ്പോള്‍ വിപണിയില്‍ വന്നിരിക്കുന്നതാണ് ലഫൂഫു.
ഇത് കണ്ടാല്‍ ലബൂബുവുമായി സാമ്യമുണ്ടെങ്കിലും ഗുണനിലവാരം കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരുവ് കച്ചവടക്കാർ മുതൽ പല ഓൺലൈൻ സൈറ്റുകള്‍ വരെ വ്യാജ വിൽപ്പനക്കാരിൽ ഉൾപ്പെടുന്നു.ചിലർ കളിപ്പാട്ടങ്ങളെ ലബൂബുവിന്റെ പകർപ്പുകളായി തന്നെ അവതരിപ്പിക്കുംമ്പോള്‍, മറ്റു ചിലർ അവയെ ഒറിജിനൽ ആയി ചിത്രീകരിക്കാനും ശ്രമിക്കുന്നുണ്ട്.
സ്ഥിരമായി നിലനില്‍ക്കുന്ന ആരാധകാരാണ് ലബൂബുവിന് ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളിപ്പാട്ടത്തിന്റെ പ്രത്യേകതയും സാമൂഹിക സ്വാധീനവും അതിന്റെ പ്രചാരം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ലബുബു സ്വന്തമാക്കുന്നത് ഉയർന്ന നിലവാരമുള്ള ഫാഷൻ ആക്‌സസറികൾ സ്വന്തമാക്കുന്നത് പോലെ ആവേശകരമായ അനുഭവമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുപോലെതന്നെ ലോകമെമ്പാടുമുള്ള വിപണികളിൽ ലഫൂഫുകളും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതൊരുപക്ഷേ ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണയും ജനിപ്പിക്കുന്നുണ്ട്.
ലഫൂഫു കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നത് അപകടമാണെന്നും സുരക്ഷാ മാര്‍ക്കിങ്ങുകള്‍ ഇല്ലാതെയാണ് ഇവ വില്‍ക്കുന്നതെന്നും ലബൂബു കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്കുറവാണ് ആളുകളെ ഇത് വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും എന്നാല്‍ ഇത് അപകടമാണെന്നും കമ്പനി പറയുന്നുണ്ട്