powerbi-horizon

ഡേറ്റ അധിഷ്ഠിതമാണ് ഇന്നത്തെ തൊഴില്‍ ലോകം. അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് ഐടി, ബാങ്കിങ്, ഫിനാൻസ്, ഹെൽത്ത് കെയർ, റീട്ടെയിൽ തുടങ്ങി വിവിധ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകളാണ് ലഭിക്കുന്നത്. എന്നാൽ ഡേറ്റ കൈവശമുള്ളത് കൊണ്ടുമാത്രം കാര്യമില്ല അതിൽ നിന്ന് ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ഇൻസൈറ്റുകൾ കണ്ടെത്താൻ കഴിയണം. അതിനാണ് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ മൈക്രോസോഫ്റ്റ് പവർ ബിഐ പോലുള്ള ബിസിനസ് ഇന്റലിജൻസ് ടൂളുകളെ ആശ്രയിക്കുന്നത്.

വിവിധ ഡേറ്റ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും അവ വിശകലനം ചെയ്ത് മനസ്സിലാക്കാൻ എളുപ്പമുള്ള ഡാഷ്ബോർഡുകളായും റിപ്പോർട്ടുകളായും മാറ്റാനും പവർ ബിഐ സഹായിക്കുന്നു. ബിസിനസ് പ്രകടനം വിലയിരുത്താനും വിപണിയിലെ ട്രെൻഡുകൾ തിരിച്ചറിയാനും ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ഈ പ്ലാറ്റ്ഫോം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഡേറ്റ അനലറ്റിക്സ് മേഖലയില്‍ കരിയർ തിരഞ്ഞെടുക്കാനോ നിലവിലെ കഴിവുകൾ മെച്ചപ്പെടുത്താനോ ആഗ്രഹിക്കുന്നവർക്കായി ബെംഗളൂരു ആസ്ഥാനമായ ആക്ടീവ് എഡ്യൂവുമായി ചേർന്ന് മലയാള മനോരമയുടെ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ മനോരമ ഹൊറൈസണ്‍ 'മൈക്രോസോഫ്റ്റ് പവർ ബി ഐ ഡാറ്റ അനലിസ്റ്റ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷന്‍ പ്രോഗ്രാം' നടത്തുന്നു. വ്യവസായ മേഖലയിലെ യഥാർഥ പ്രോജക്ടുകളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനമാണ് കോഴ്സിന്റെ പ്രധാന പ്രത്യേകത. പവർ ബിഐയുടെ അടിസ്ഥാനങ്ങൾ മുതൽ ഡേറ്റ മോഡലിങ്, ഡേറ്റ വിഷ്വലൈസേഷൻ, ഇന്ററാക്ടീവ് ഡാഷ്ബോർഡുകൾ, റിപ്പോർട്ടിങ്, ഡി.എ.എക്‌സ് (DAX) തുടങ്ങിയ വിഷയങ്ങൾ വരെ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മൈക്രോസോഫ്റ്റ് ഗ്ലോബൽ എക്സാമിനേഷനിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം ഒപ്പം റെസ്യൂമെയുടെയും ലിങ്ക്ഡ്ഇൻ പ്രൊഫൈലിന്റെയും മൂല്യം വർധിപ്പിക്കാൻ സഹായകമാകുന്ന ഡിജിറ്റൽ ബാഡ്ജും നേടാം. ജൂലൈ 15ന് ആരംഭിക്കുന്ന കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും  ഫോം പൂരിപ്പിക്കുക. https://forms.cloud.microsoft/r/ZFL1vAMvgL. ഫോൺ: 9048991111.  

ENGLISH SUMMARY:

Manorama Horizon, in partnership with Active Edu, is launching a comprehensive "Microsoft Power BI Data Analyst Training and Certification Program" starting on July 15. The course is designed for individuals seeking to build or advance their careers in the rapidly growing field of data analytics across various sectors like IT, banking, and healthcare. Participants will engage in hands-on training using real-world industry projects, covering essential topics such as data modeling, visualization, interactive dashboards, and DAX. Beyond technical skills, the program enables students to appear for the Microsoft Global Examination to earn a recognized professional certification. Successful graduates will also receive a digital badge to enhance their LinkedIn profiles and resumes, making them more competitive in the job market. Interested candidates can register via the provided online form or contact the organizers at 9048991111 for further details.