ഇന്ന് കോഡിങ് പരിജ്ഞാനം ഇല്ലാത്തവർക്കും എഐ ടൂളുകളുടെ സഹായത്തോടെ വെബ്സൈറ്റുകളും ലളിതമായ ആപ്ലിക്കേഷനുകളും നിർമിക്കാൻ സാധിക്കുന്നുണ്ട്. പ്രഫഷനൽ ഡവലപ്പര്‍മാരുടെ സഹായമില്ലാതെ തന്നെ എളുപ്പത്തിൽ ഇതെല്ലാം സാധ്യമാകുന്നതിന് പിന്നിൽ വൈബ് കോഡിങ്ങാണ്.
പരമ്പരാഗത സോഫ്റ്റ്‌വെയർ വികസനത്തിൽ നിന്ന് വ്യത്യസ്തമായി, വലിയ പദ്ധതികളും സങ്കീർണമായ സാങ്കേതിക ക്രമീകരണങ്ങളും ഇല്ലാതെ ആശയങ്ങളെ വേഗത്തിൽ പ്രാവർത്തികമാക്കാൻ സഹായിക്കുന്ന രീതിയാണ് വൈബ് കോഡിങ്. ആദ്യം ഒരു അടിസ്ഥാന മാതൃക രൂപപ്പെടുത്തുകയും പിന്നീട് ആവശ്യങ്ങൾക്കനുസരിച്ച് അതിനെ വികസിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.
മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന വൈബ് കോഡിങ് ത്രിദിന ഓൺലൈൻ വർക്ക്ഷോപ്പിലൂടെ നിങ്ങളുടെ മനസ്സിലെ ആശയങ്ങളെ യാഥാർഥ്യമാക്കാം. സ്മാർട്ട് ലാംഗ്വേജ് ആൻഡ് സൂപ്പർട്യൂട്ടോറയുടെ സ്ഥാപകനായ സഹീർ അബ്ദുൾ നയിക്കുന്ന ഈ ഓൺലൈൻ ക്ലാസിൽ പ്രായോഗിക പരിശീലനത്തിലാണ് ഊന്നൽ നൽകിയിരിക്കുന്നത്.
നിങ്ങളുടെ ആശയങ്ങൾക്ക് അനുസരിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ മെന്‍റര്‍ നിങ്ങളെ പ്രാപ്തരാക്കുകയാണ് ഇവിടെ. ഇത്തരത്തിൽ നിർമിക്കപ്പെടുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഭാവിയിൽ നിങ്ങളുടേത് തന്നെ ആയിരിക്കും. ഇന്ന് ആരംഭിക്കുന്ന കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.cloud.microsoft/r/7ZDs9kKEdk ഫോൺ: 9048991111.
ENGLISH SUMMARY:
Manorama Horizon, the premier educational portal of Malayala Manorama, has announced an exclusive three-day online workshop centered on the revolutionary concept of Vibe Coding. This intensive training program is specifically designed to empower individuals with absolutely no prior programming background to create their own functional websites and mobile applications. Unlike traditional software development that demands complex syntax and heavy engineering architectures, Vibe Coding allows creators to build software seamlessly by using natural language prompts via advanced AI tools. The practical-oriented sessions will be expertly steered by industry veteran Zaheer Abdul, the visionary founder of Smart Language and Supertutora. Participants will receive hands-on guidance to transform their unique digital concepts into live, fully-functional models that they will permanently own. The highly anticipated online course is scheduled to commence on June twenty-fifth, and interested candidates can secure their seats by registering through the official Microsoft Cloud form link or by contacting the helpline at 9048991111.