ഏവിയേഷൻ പഠനരംഗത്ത് പുതുചരിത്രമെഴുതുകയാണ് കൊച്ചിയിലെ ഇക്കാരസ് അക്കാദമി. ഏവിയേഷനിൽ തൊഴിലധിഷ്ഠിത ബിരുദം പൂർത്തിയാക്കി ഇക്കാരസിൽ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി. വ്യോമയാന മേഖലയിൽ പരിചയസമ്പന്നരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു എന്നതിനൊപ്പം കൃത്യമായ പ്ലേസ്മെൻ്റ് സൗകര്യവും ഇക്കാരസിന്റെ സവിശേഷതയാണ്

 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങളിൽ വേറിട്ട കഥയാണ് ഇക്കാരസിന് പറയാനുള്ളത്. രാജ്യാന്തര തൊഴിൽ വിപണിയിൽ വലിയ ഡിമാൻഡുള്ള ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, മാനേജ്മെന്റ് മേഖലകളിൽ ഏറ്റവും മികച്ച കോഴ്സുകളാണ് ഇവിടെയുളളത്. അതിൽ എയർപോർട്ട് ആൻഡ് എയർലൈൻ മാനേജ്മെൻ്റിൽ ബിരുദം പൂർത്തിയാക്കിയ ആദ്യ ബാച്ചാണ് പുറത്തിറങ്ങിയത്. മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ബി.വോക് ബിരുദമാണ് ഇവിടെയുള്ളത് എന്നതാണ് വിദ്യാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നത്

 

ഏവിയേഷൻ രംഗത്ത് പരിചയസമ്പത്തുള്ള അധ്യാപകരാണ് ഇക്കാരസ് അക്കാദമിയുടെ ഏറ്റവും വലിയ സവിശേഷത. കാബിൻ ക്രൂ ആൻഡ് എയർപോർട്ട് ഓപ്പറേഷൻസ്, എയർപോർട്ട് സർവീസസ് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവയിൽ ഡിപ്ലോമ കോഴ്സുകളും അക്കാദമിയിലുണ്ട്. മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പിൽ ബി.വോക് ബിരുദവും ജോലി സാധ്യത ഏറെയുള്ള കോഴ്സാണ്. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിലും, സപ്ലൈ ചെയിൻ മാനേജ്മെന്റിലും ഡിപ്ലോമയും ഇവിടെയുണ്ട്. വിദ്യാർഥികൾക്ക് എ.ഐയിലും, അഭിമുഖങ്ങൾ നേരിടാനും പ്രത്യേക പരിശീലനവും അക്കാദമി നൽകുന്നുണ്ട്. 

 

ENGLISH SUMMARY:

Icarus Academy in Kochi is creating a new chapter in aviation education. The academy has successfully graduated its first batch of students who completed a job-oriented degree program in Aviation. One of the academy’s key strengths is that classes are conducted by experienced professionals from the aviation industry, along with dedicated placement support for students.