ഉപരിപഠനത്തിനു തയാറെടുക്കുന്നവർക്കും കരിയർ തേടുന്നവർക്കും വഴികാട്ടിയായി മലയാള മനോരമ തൊഴിൽവീഥി ഒരുക്കുന്ന എജ്യുക്കേഷൻ ആൻഡ് കരിയർ എക്സ്പോ കൊച്ചിയിൽ തുടങ്ങി. കളമശേരി ആശിസ് കൺവൻഷൻ സെന്‍ററില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ, പ്ലസ് ടു, ബിരുദ വിദ്യാർഥികൾക്കായൊരുക്കുന്ന എക്സ്പോ,, ഉന്നതപഠന സാധ്യതകൾ, കരിയർ ട്രെൻഡ്സ്, നൈപുണ്യപരിശീലനം, വിദേശാവസരങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഊന്നൽ നൽകുന്നത്.

കരിയറും പഠനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. വിദഗ്ധർ നയിക്കുന്ന 4 ഫോക്കസ് സെഷനുകളും എക്സ്പോയുടെ ഭാഗമാണ്. കരിയർ എക്സ്പോ സന്ദർശിക്കുന്ന 9മുതൽ12വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും തുടർന്നു കൗൺസലിങ്ങിനും അവസരമുണ്ട്. 

ENGLISH SUMMARY: