AI Image
സ്വന്തമായി ഒരു ബിസിനസ് ഉണ്ട് അതിന്റെ പ്രമോഷൻ വേണ്ടി ഒരു വെബ്സൈറ്റ് നിർമിക്കണമെന്നുണ്ട്, അല്ലെങ്കിൽ നിങ്ങൾ ഒരു എഴുത്തുകാരനോ കണ്ടന്‍റ് ക്രിയേറ്ററോ ആണ് നിങ്ങളുടെ എഴുത്തുകൾക്കായി ഒരു വെബ്സൈറ്റ് ആരംഭിക്കണമെന്നുണ്ട്... ഇത്തരം സാഹചര്യങ്ങളിൽ പ്രഫഷണൽ ഡവലപ്പർമാരുടെ സഹായം ഒന്നുമില്ലാതെ തന്നെ എളുപ്പത്തിൽ യാതൊരു കോഡിങ് പരിചയവും ഇല്ലാത്ത ഏതൊരു വ്യക്തിക്കും എഐ ഉപയോഗപ്പെടുത്തി ഒരു വെബ്സൈറ്റ് നിർമിക്കാൻ സാധിക്കും. വൈബ് കോഡിങ് അറിഞ്ഞിരുന്നാൽ മതി .പ്രത്യേകിച്ച് വലിയ പ്ലാനിങ്ങോ, സൗകര്യങ്ങളോ ഒന്നും ഇല്ലാതെ തന്നെ ആശയങ്ങളെ പ്രാവർത്തികമാക്കുകയും പിന്നീട് ആവശ്യാനുസരണം വേണ്ട പുരോഗമനങ്ങൾ വരുത്തി കൂടുതൽ മെച്ചപ്പെട്ട നിലവാരം കൈവരിക്കുകയും ചെയ്യുന്ന കോഡിങ് ശൈലിയാണ് വൈബ് കോഡിങ്.
മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന വൈബ് കോഡിങ് ത്രിദിന ഓൺലൈൻ വർക്ക്ഷോപ്പിലൂടെ നിങ്ങളുടെ മനസ്സിലെ ആശയങ്ങളെ യാഥാർഥ്യമാക്കാം. സ്മാർട്ട് ലാംഗ്വേജ് ആൻഡ് സൂപ്പർട്യൂട്ടോറയുടെ സ്ഥാപകനായ സഹീർ അബ്ദുൾ നയിക്കുന്ന ഈ ഓൺലൈൻ ക്ലാസിൽ പ്രായോഗിക പരിശീലനത്തിലാണ് ഊന്നൽ നൽകിയിരിക്കുന്നത്.
നിങ്ങളുടെ ആശയങ്ങൾക്ക് അനുസരിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ മെന്റർ നിങ്ങളെ പ്രാപ്തരാക്കുകയാണ് ഇവിടെ. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഭാവിയിൽ നിങ്ങളുടേത് തന്നെ ആയിരിക്കും. മെയ് 22 മുതൽ 24 വരെയായി വൈകിട്ട് 7 മുതൽ 9 മണി വരെ ക്രമീകരിച്ചിരിക്കുന്ന കോഴ്സിന്‍റെ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. ഫോൺ: 9048991111.