മരുന്ന് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടിവരും എന്ന് പറയുന്നത് കേട്ടിട്ടില്ലേ.? ഫാസ്റ്റ് ഫുഡും സൂപ്പർ ഫാസ്റ്റ് ജീവിത ശൈലിയും പലപ്പോഴും പലവിധ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരോഗ്യം ഭക്ഷണത്തിലൂടെ ആണെന്ന് കുട്ടിക്കാലം മുതൽ നാം കേട്ടിട്ടുണ്ട്. എന്നാൽ ആരോഗ്യമെന്നാൽ കാഴ്ചയിലുള്ള ശാരീരിക സൗന്ദര്യമോ, ആവശ്യത്തിനുള്ള തടിയോ ഒക്കെ ആണെന്നാണ് പൊതുവേയുള്ള ധാരണ. ശരിക്കും ആരോഗ്യം രോഗമില്ലാത്ത അവസ്ഥയാണ്.
ഷുഗർ, ഹൈപ്പർ ടെൻഷൻ, ഫാറ്റിലിവർ, കൊളസ്ട്രോൾ തുടങ്ങി പല അസുഖങ്ങൾക്കും മരുന്നിനൊപ്പം ഡോക്ടർമാർ ഡയറ്റും നിർദേശിക്കാറുണ്ട്. എന്തൊക്കെ കഴിക്കരുത് എന്തെല്ലാം നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നൊക്ക. അത് കൃത്യമായി പാലിച്ചുകൊണ്ട് മരുന്നു കഴിക്കുമ്പോൾ രോഗത്തിൽ കുറവ് വരുന്നതായി കാണാം.
അപ്പോൾ പിന്നെ ഈ രോഗങ്ങളിലേക്ക് പോകാതെ തുടക്കം മുതൽ കൃത്യമായ ഒരു ഡയറ്റ് പിന്തുടർന്ന് വേണ്ട പോഷകങ്ങളിലൂടെ ആരോഗ്യം നിലനിർത്തുന്നതല്ലേ നല്ലത്. അങ്ങനെയെങ്കിൽ എങ്ങനെയുള്ള ഡയറ്റാണ് പിന്തുടരേണ്ടത്? എന്തൊക്കെയാണ് ഡയറ്റ് മാനദണ്ഡങ്ങൾ? ഒരു വീട്ടിലെ എല്ലാവർക്കും ഒരേ ഡയറ്റ് പിന്തുടർന്നാൽ മതിയാകുമോ? സംശയങ്ങൾ ധാരാളമുണ്ടാകാം.
കോട്ടയം സിഎംഎസ് കോളേജുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന ഡിസീസ് അവയർനെസ്സ് ആൻഡ് ഡയറ്റ് മാനേജ്മെന്റ് പ്രോഗ്രാമിലൂടെ എല്ലാ സംശയങ്ങളും പരിഹരിക്കാം. മാർച്ച് 23 ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്സിന്റെ വിശദവിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/xsXDceLZi8NNM9Ax6 . ഫോൺ: 9048991111.