AI Image
മനോഹരമായ കാഴ്ചകളെ ഒറ്റ ക്ലിക്കിൽ കൂടെ കൂട്ടാൻ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? ഫോണിന്‍റെ ഗാലറി ഇത്തരം ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടുമുണ്ടാകും. ഇവ വീണ്ടും എഡിറ്റ് ചെയ്ത് മനോഹരമാക്കുമ്പോൾ ഈ വാസന ഒരു പ്രഫഷൻ ആക്കി മാറ്റിയാലോ എന്ന് ചിന്തിക്കാത്തവരും കുറവല്ല. കുറച്ച് ഫൊട്ടോഗ്രഫി ട്രിക്കുകൾ കൂടി പഠിച്ചാൽ ചിലപ്പോൾ നിങ്ങളെടുക്കുന്ന ഓരോ ചിത്രങ്ങളുടെയും അഴക് ഇനിയുമേറെ കൂട്ടാനാകും. കൃത്യമായ പരിശീലനം നേടിയാൽ താൽപര്യമുള്ള ആർക്കും മികവ് പുലർത്താനാകുന്ന മേഖലയാണ് ഫൊട്ടോഗ്രഫിയെന്നതാണ് വസ്തുത.
ഗൗരവമായി തന്നെ ഫോട്ടോഗ്രഫിയെ സമീപിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് മനോരമ ഹൊറൈസണും മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനും (MASCOM) ചേർന്ന് നടത്തുന്ന ഏകദിന ഫോട്ടോഗ്രഫി വർക്ക്‌ഷോപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഫോട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങൾ വർക്ക്ഷോപ്പിലൂടെ നിങ്ങൾക്ക് സ്വായത്തമാക്കാനാകും.
ജനുവരി 10 ന് രാവിലെ 9.30 ന് ആരംഭിക്കുന്ന വർക്ക്‌ഷോപ്പ് മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ ഫോട്ടോഗ്രഫി ഇൻസ്ട്രക്ടറായ എസ്.സാലുമോൻ നയിക്കും. വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ഉച്ചഭക്ഷണവും ക്രമീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/gP2yc അല്ലെങ്കിൽ വിളിക്കൂ 9048991111.