ai generated images

TOPICS COVERED

ജെന്‍സിയുടെ പുതിയ പേരുകളും അതിന്റെ അര്‍ഥങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഇത്തരത്തില്‍ ജെന്‍സിക്കാരും ജെന്‍ ആല്‍ഫയും പ്രചാരത്തില്‍  കൊണ്ടുവന്ന ആറായിരത്തോളം പുതിയ വാക്കുകള്‍ കേംബ്രിഡ്ജ് ഡിക്ഷണറിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ചേര്‍ത്തിരിക്കുകയാണ്. സ്കിബി‍ഡി, ഡെലുലു, ട്രെഡ് വൈഫ് തുടങ്ങിയ വാക്കുകളാണ് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ട്രഡീഷണല്‍  വൈഫ് എന്നതിന്റെ ചുരുക്ക രൂപമായാണ് ട്രെഡ് വൈഫ് എന്ന പദം ഉപയോഗിക്കുന്നത്. പരമ്പരാഗതമായ ഭാര്യയുടെ റോൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ ഇത് വിശേഷിപ്പിക്കുന്നു. ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും ഈ വാക്ക് വളരെ പ്രചാരത്തിലുണ്ട്. ജെന്‍ സി തലമുറയും ജെന്‍ ആൽഫ തലമുറയും രൂപപ്പെടുത്തിയ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച വാക്കുകളാണ് ഓൺലൈൻ പതിപ്പിൽ ഔദ്യോഗികമായി ചേർത്തിരിക്കുന്നത്. ഭാഷയുടെ വളർച്ചയും മാറ്റവും രേഖപ്പെടുത്തുന്ന തരത്തിലുള്ള ഈ നീക്കം, ഓൺലൈൻ സംസ്കാരം ഇംഗ്ലീഷ് ഭാഷയെ തന്നെ എങ്ങനെ രൂപാന്തരപ്പെടുത്തുകയാണെന്ന് തെളിയിക്കുന്നതാണ്.

ഇവയില്‍ വളരെ പ്രചാരത്തിലുള്ള വാക്കാണ് സ്കിബിഡി. ഇതിന് കൂള്‍, ബാഡ് തുടങ്ങിയ അര്‍ഥങ്ങളാണ് ഡിക്ഷണറിയില്‍ നല്‍കിയിരിക്കുന്നത്.ഒരു കാര്യത്തെയോ വ്യക്തിയെയോ വിശേഷിപ്പിക്കാൻ യുവതലമുറ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുന്നു.

ഡെല്യൂഷന്‍ എന്ന വാക്കിന്റെ ചുരുക്കമാണ് ഡെലുലു. ഇതിന് യഥാര്‍ഥമോ സത്യമോ ആയ കാര്യം വിശ്വസിക്കുക എന്നിങ്ങനെയാണ് അര്‍ഥമായി നല്‍കിയിരിക്കുന്നത്.വ്യത്യസ്തമായ ഫാഷൻ ലുക്ക് എന്നർത്ഥം വരുന്ന ലെവ്ക്, പ്രചോദനം എന്നതിന്റെ ചുരുക്കെഴുത്ത് ഇൻസ്‌പോ എന്നിവയാണ് മറ്റ് കൂട്ടിച്ചേർക്കലുകൾ.

നിലനില്‍ക്കാന്‍  സാധ്യതയുള്ള വാക്കുകളാണ്  സാധാരണയായി ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തുക എന്നും, ഓണ്‍ലൈന്‍ സംസ്കാരം ഇംഗ്ലീഷ് ഭാഷയെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും കേബ്രിജ് ഡിക്ഷണറിയുടെ പ്രോഗ്രാം മാനേജര്‍ പറഞ്ഞു. ഇത് ഭാഷയുടെ സ്വാഭാവികമായ വളർച്ചയെയും സമൂഹത്തിലെ മാറ്റങ്ങളെയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വാക്കുകൾ ഡിക്ഷണറിയിൽ ചേർത്തതിലൂടെ, ഓൺലൈൻ ഭാഷാപ്രയോഗങ്ങൾ ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Gen Z slang is rapidly evolving, and the Cambridge Dictionary is taking notice. The dictionary recently added several new terms popularized by Gen Z and Gen Alpha, reflecting the impact of online culture on the English language.