പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടുന്ന മനോരമ ന്യൂസ് എജ്യൂക്കേഷന്‍ സമ്മിറ്റിന് ഇന്ന് തുടക്കം. ഉന്നത പഠന സാധ്യതകള്‍ തുറന്നിടുന്ന സമ്മിറ്റില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന സമ്മിറ്റില്‍ രാജ്യത്തെ വിദ്യാഭ്യാസ –കരിയര്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് നയതന്ത്ര വിദഗ്ധന്‍ വേണു രാജാമണി സമ്മിറ്റ് ഉല്‍ഘാടനം ചെയ്യും. അമൃത വിശ്വവിദ്യാപീഠം പ്രായോജകരായെത്തുന്ന സമ്മിറ്റില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെയും വിദേശത്തെയും വിവിധ സാധ്യതകള്‍ വിവരിക്കും. ഉന്നതപഠന സാധ്യതകള്‍ തുറന്നിടുന്ന സമ്മിറ്റിനായുള്ള സൗജന്യ റജിസ്ട്രേഷന് തുടരുകയാണ്. മനോരമ ന്യൂസ് ഡോട്ട് കോം സന്ദര്‍ശിച്ച് റജിസ്റ്റര്‍ ചെയ്യാം.