Image: AP
അന്‍പതില്‍ മാത്രമല്ല, അറുപതിലും 20കാരിയുടെ ലുക്ക് നിലനിര്‍ത്താനൊരുങ്ങുകയാണ് ഹോളിവുഡ് സൂപ്പര്‍താരം ആഞ്ജലീന ജോളി. കാന്‍ ഫെസ്റ്റിവലില്‍ താരമെത്തിയത് കണ്ട് അമ്പരന്നവരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സൂര്യാതപമേല്‍ക്കുന്നതില്‍ നിന്നും ചര്‍മത്തെ എന്തുവില കൊടുത്തും സംരക്ഷിക്കണമെന്നത് ആഞ്ജലീനയ്ക്ക് നിര്‍ബന്ധമാണെന്നും മോഹിപ്പിക്കുന്ന ആ സൗന്ദര്യത്തിന്‍റെ രഹസ്യങ്ങളിലൊന്ന് അതാണെന്നും ആരാധകര്‍ അടക്കം പറഞ്ഞിരുന്നു.
എന്നാല്‍ ചര്‍മ സൗന്ദര്യം പരിപാലിക്കാന്‍ മറ്റു ചില കാര്യങ്ങള്‍ കൂടി താരം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിലെ ചര്‍മത്തിലെ അയവ് മാറി ദൃഢപ്പെടുത്തുന്നതിനായും കൂടുതല്‍ തിളക്കമുള്ളതായി തോന്നിപ്പിക്കുന്നതിനായും അവര്‍ ലേസര്‍ ചികില്‍സയ്ക്ക് വിധേയയാതായാണ് റിപ്പോര്‍ട്ട്. ബോട്ടോക്സിന്‍റെ ആവശ്യമേ ഇനി ഇല്ലെന്നും പത്തുവര്‍ഷത്തേക്ക് ചര്‍മം യുവത്വമുള്ളതായിരിക്കുമെന്നുന്നും അവരുടെ അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
സൗന്ദര്യ വര്‍ധക ചികില്‍സയ്ക്ക് പുറമെ ആരോഗ്യകരമായ ഭക്ഷണശീലവും അവര്‍ പിന്തുടരുന്നുണ്ട്. പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പാകത്തിന് ചേര്‍ന്ന ഭക്ഷണമാണ് താരം കഴിക്കുന്നത്. സ്വയം സ്നേഹിക്കാന്‍ തുടങ്ങിയതും ആരോഗ്യ സംരക്ഷണം കൃത്യമാക്കിയതും താരത്തെ അതീവ സുന്ദരിയാക്കിയിട്ടുണ്ടെന്നും ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
പാബ്ലോ ലാറിന്‍റെ 'മരിയ'യാണ് ആഞ്ജലീനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.മരിയ കാലസ് എന്ന ഓപറ ഗായികയുടെ വേഷമാണ് ചിത്രത്തില്‍ ആഞ്ജലീനയ്ക്ക്. ഫ്രഞ്ച് ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പ്രദര്‍ശന വിഭാഗത്തിലാകും ഇതിന്‍റെ പ്രീമിയര്‍ ഷോ.