TOPICS COVERED

സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ മേക്കപ്പ് ഇടുന്നത് പോലെതന്നെ പ്രധാനമാണ് അത് കഴുകി വൃത്തിയാക്കുന്നതും. എന്നാല്‍ കാലങ്ങളായി മേക്കപ്പ് ഇടുകയും അത് ശരിയായ രീതിയില്‍ വൃത്തിയാക്കുകയും ചെയ്യാതിരുന്ന യുവതി നേരിട്ടത് ദാരുണമായ അവസ്ഥയാണ്.മേക്കപ്പ് ഉപയോഗിക്കുംമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മേക്കപ്പ് സാധനങ്ങളില്‍ തന്നെ പലവിധങ്ങളുണ്ട്. അതില്‍ നമ്മുടെ ചര്‍മ്മത്തിന് പറ്റിയത് ഏതാണെന്ന് മനസിലാക്കുകയും അത്യാവശ്യം നല്ല ബ്രാന്റുകള്‍ ഉപയോഗിക്കുകയും ഉപയോഗിച്ച ശേഷം അതുപോലെ മുഖം വൃത്തിയാക്കുകയും ചെയ്യണം.

വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നിന്നുള്ള 37 വയസ്സുള്ള ഒരു സ്ത്രീ തന്റെ ചർമ്മത്തിന് ഉണ്ടായ ഗുരുതരമായ പ്രശ്നത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ചപ്പോഴാണ് ഈ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നത്. 22 വര്‍ഷമായി മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും അത് മുഖത്ത് നിന്ന് ശരിയായ രീതിയില്‍ വൃത്തിയാക്കിയിരുന്നില്ല എന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സ്ഥിരമായി ഇത്തരത്തില്‍ ചെയ്തതോടുകൂടി മുഖത്ത് അലര്‍ജിയും വീക്കവും ചുവന്ന പാടുകളുമുണ്ടായി മുഖം വികൃതമാകുകയായികുന്നു.

കഴിഞ്ഞ ജൂണ്‍ ആദ്യമായിരുന്നു യുവതി ഇത്തരത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തന്റെ 15ാം വയസുമുതലാണ് യുവതി മേക്കപ്പ് ഉപയോഗിച്ചു തുടങ്ങിയത്. അന്ന് സാമ്പത്തികമായി മെച്ചപ്പെട്ട രീതിയിലല്ലാത്തതിനാല്‍ വിലക്കുറഞ്ഞ മേക്കപ്പ് സാധനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.  രാത്രിയില്‍ സാധാരണരീതിയില്‍ വെള്ളം ഉപയോഗിച്ച് ചെറുതായി കഴുകുമായിരുന്നു. കാലക്രമേണെ അത് അലര്‍ജിയായി മാറുകയും പിന്നീട് അവസ്ഥ വഷളാവുകയും ചെയ്തു.

പിന്നീട് പതിനാലാം വയസ്സിൽ മുഖക്കുരുവിന് ക്രീം ആദ്യമായി പരീക്ഷിച്ചതിന് ശേഷം സ്ഥിതി പിന്നെയും വഷളായി. തന്റെ 25ാം വരെയും ഇതൊന്നും ബാധിച്ചിരുന്നില്ലെന്നും എന്നാല്‍ അതിന് ശേഷം കാര്യമായി ബാധിച്ചു തുടങ്ങിയെന്നും യുവതി പറഞ്ഞു. സഹിക്കാന്‍ കഴിയാത്ത വേദനയാണ് താന്‍ അനുഭവവിച്ചതെന്നും ആയിരം ഉരുമ്പുകള്‍ മുഖത്ത്കൂടെ ഇഴയുന്നത്പോലെയാണ് തോന്നുക എന്നും യുവതി വ്യക്തമാക്കി.

ENGLISH SUMMARY:

Many of us use makeup regularly, but just as important as applying it is removing it properly. A young woman who had been wearing makeup for years without cleansing her face correctly experienced severe consequences. This incident highlights the crucial need to be mindful while using makeup. There are different types of makeup products, and it is essential to choose ones that suit your skin type, opt for reputed brands, and most importantly, ensure thorough cleansing after every use to maintain healthy skin.