• സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍ക്കുന്ന അംഗീകൃത ഏജന്‍റുമാര്‍ക്ക് 50,000, 35,000 , 20, 000 രൂപ വീതമാണ് സ്പെഷല്‍ ഇന്‍സെന്‍റീവ്. ജില്ലാ തലത്തില്‍ ഇത് 5000,2500 എന്നിങ്ങനെ കോമണ്‍ ഇന്‍സെന്‍റീവുമുണ്ട്. ഓരോ 50 ടിക്കറ്റിനും 50 രൂപയാണ് സെയില്‍സ് ഇന്‍സെന്‍റീവ്

ഒന്നാം സമ്മാനം 25 കോടിയായി വര്‍ധിപ്പിച്ച ക്രിസ്മസ്–പുതുവല്‍സര ബംപര്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിപണിയില്‍. പൂജാ ബംപര്‍ നറുക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകുന്നതിന് പിന്നാലെയാകും ഭാഗ്യാന്വേഷികള്‍ക്കായി ടിക്കറ്റുകള്‍ ലഭ്യമാകുക. ടിക്കറ്റൊന്നിന് 450 രൂപയാണ് വില. 2027 ഫെബ്രുവരി ഒന്നിന് നറുക്കെടുക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശനാണ് ടിക്കറ്റിന്‍റെ പ്രകാശനം കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്. Also Read: പൂജാ ബംപര്‍ ഭാഗ്യശാലിയെ ഇന്നറിയാം; നറുക്കെടുപ്പ് ഉച്ചയ്ക്ക്

ആകെ 7,66,992 സമ്മാനങ്ങളാണ് ക്രിസ്മസ് –പുതുവല്‍സര ബംപറിലുള്ളത്. രണ്ടാം സമ്മാനം – ഒരു കോടി രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), മൂന്നാം സമ്മാനം – 10 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം),നാലാം സമ്മാനം – 5 ലക്ഷം രൂപ വീതം 24 പേർക്ക് (ഓരോ സീരീസിലും രണ്ട് സമ്മാനം), അഞ്ചാം സമ്മാനം – ഒരു ലക്ഷം രൂപ വീതം 108 പേർക്ക്,5,000 രൂപ വീതം – 32,400 പേർക്ക്, 2,000 രൂപ വീതം – 60,480 പേർക്ക്,1,000 രൂപ വീതം – 1,10,160 പേർക്ക്, 600 രൂപ വീതം – 2,72,160 പേർക്ക്, 500 രൂപ വീതം – 2,91,600 പേർക്ക്, സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ വീതം 11 പേർക്ക് എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. 

സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍ക്കുന്ന അംഗീകൃത ഏജന്‍റുമാര്‍ക്ക് 50,000, 35,000 , 20, 000 രൂപ വീതമാണ് സ്പെഷല്‍ ഇന്‍സെന്‍റീവ്. ജില്ലാ തലത്തില്‍ ഇത് 5000,2500 എന്നിങ്ങനെ കോമണ്‍ ഇന്‍സെന്‍റീവുമുണ്ട്. ഓരോ 50 ടിക്കറ്റിനും 50 രൂപയാണ് സെയില്‍സ് ഇന്‍സെന്‍റീവ്. 

12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബംപര്‍ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ക്കി ഭവനില്‍ നടക്കും. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഓണം ബംപറിലും അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഓണം ബംപര്‍ 25 കോടിയില്‍ നിന്നും 30 കോടിയായി വര്‍ധിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Kerala's Christmas-New Year Bumper Lottery tickets, offering a record first prize of ₹25 crore, will go on sale from today at ₹450 per ticket. The draw is scheduled for February 1, 2027, with a total of 7,66,992 prizes across various categories. The second prize is ₹1 crore each for 24 winners, while several other cash prizes range from ₹500 to ₹10 lakh. The launch follows the completion of the Pooja Bumper lottery draw, which has a first prize of ₹12 crore.