• വയോജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു ആവശ്യം

ഹോം നഴ്സുമാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന തന്‍റെ നിര്‍ദേശം നടപ്പായതിന്‍റെ സന്തോഷത്തിലാണ് പാലക്കാട് തത്തമംഗലത്തെ പൊതുപ്രവര്‍ത്തകന്‍ ചന്ദ്രന്‍ ചാമി. നിര്‍ദേശം വയോജന ബില്ലില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. വൈകാതെ നിയമമാകും.

നാല് വര്‍ഷം നീണ്ട ചന്ദ്രന്‍ ചാമിയുടെ പോരാട്ടമാണ് ഫലം കണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഈ നിര്‍ദേശം ചന്ദ്രന്‍ ചാമി പലതവണ മുന്നോട്ടുവച്ചെങ്കിലും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ തിരിച്ചടിയായി. വീട്ടില്‍ അസുഖമായി കഴിയുന്ന വയോജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു ആവശ്യം. 

വീടുകളില്‍ പരിചരിക്കാന്‍ എത്തുന്ന ഹോം നഴ്സുമാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് ഉറപ്പാക്കണമെന്ന നിര്‍ദേശം  നിയമസഭ പാസാക്കിയ പുതിയ വയോജന ബില്ലില്‍ ഉള്‍പ്പെടുത്തി. പുതിയ സര്‍ക്കാരില്‍ വയോജന വകുപ്പ് രൂപീകരിച്ചതോടെയാണ് ഈ നിര്‍ദേശം കാര്യമായി പരിഗണിക്കപ്പെട്ടത്. തന്‍റെ നിര്‍ദേശം ഉള്‍പ്പെടുത്തിയ അറിയിപ്പ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതിന്‍റെ സന്തോഷവും ചന്ദ്രന്‍ചാമി പങ്കുവയ്ക്കുന്നു.

ENGLISH SUMMARY:

Chandran Chami, a social activist from Thathamangalam in Palakkad, is celebrating the inclusion of his long-standing proposal—making Police Clearance Certificates (PCC) mandatory for home nurses—in Kerala's newly passed Senior Citizens Bill. His four-year campaign aimed at prioritizing the safety of bedridden and ailing senior citizens at home had previously stalled due to a lack of coordination among government departments during the former administration's tenure. Following the formation of a dedicated Department for Senior Citizens under the new government, the suggestion gained serious traction and was formally incorporated into the legislation passed by the Kerala Legislative Assembly.