മുക്കം കല്ലുരുട്ടിയിലെ എസ്.എം.എ ബാധിതരായ ഒറ്റപ്രസവത്തില്‍ ജനിച്ച കുരുന്നുകള്‍ക്കായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ അഭ്യര്‍ഥന. മതങ്ങള്‍ പരസ്പരം സഹായിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മുഴുവൻ ജനങ്ങളും മൂവരെയും സഹായിക്കാൻ മുന്നോട്ടു വരണമെന്നും  കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭ്യര്‍ഥിച്ചു. സഹായം അഭ്യര്‍ഥിച്ചു കല്ലുരുട്ടി സെൻ്റ് തോമസ് ചർച്ച് വികാരി ഫാദർ സിബിൻ കിളിയൻപറമ്പിലിന്‍റെ നേതൃത്വത്തിലുള്ള ചികിത്സാ കമ്മറ്റി ഭാരവാഹികള്‍ മകര്‍ക്കസിലെത്തി. ഇവരുമായി കൂടിക്കാഴ്ച സംസാരിക്കുകയായിരുന്നു കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലലിയാര്‍.  

ചികിത്സ കമ്മിറ്റിക്ക് എല്ലാവിധ സഹായസഹകരണങ്ങളും കാന്തപുരം ഉസ്താദ് ഉറപ്പു നൽകി. കൂടിക്കാഴ്ചയില്‍ ഫാദർ സിബിൻ കിളിയൻ പറമ്പിൽ, ചികിത്സ കമ്മിറ്റി ജനറൽ കൺവീനറും മുക്കം നഗരസഭ കൗൺസിലറുമായ അനീഫ് മുഹമ്മദ്, കുട്ടികളുടെ പിതാവ് പി.ഡി.അരുൺ, മുത്തച്ഛൻ വർഗീസ്, സലീം മടവൂർ, ബാദ്ഷാ സഖാഫി, മർക്കസ് മീഡിയാ ആൻ്റ് കമ്യൂണിക്കേഷൻ ജോയൻ്റ് ഡയരക്ടർ കെ.കെ ഷമീം തുടങ്ങിയവര്‍ പങ്കെടുത്തു

50 കോടി–നാടാകെ ഒന്നിച്ചു പോരാട്ടം

ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി സ്വദേശികളായ അരുൺ -ഷാൽമി ദമ്പതികളുടെ എസ്.എം.എ. ബാധിതരായ ഏതൻ, ഡേവിഡ്, ആൽവിൻ എന്നീ മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നാട് ഒന്നാകെ പോരാട്ടത്തിലാണ്. അപൂര്‍വ രോഗത്തിനുള്ള മരുന്നിന് ഒരുകുട്ടിക്കുമാത്രം 16 കോടിയിലേറെ വേണം. മൂവര്‍ക്കുമായി 50 കോടി രൂപ വേണ്ടിവരുമെന്നാണു ഡോക്ടക്ടര്‍ എഴുതി നല്‍കിയിരിക്കുന്നത്. 

സാധാരണക്കാരനായ അച്ഛന്‍ പി.ഡി.അരുണിന്റെ നിസഹായവസ്ഥ മനസിലാക്കിയാണു നാട്ടുകാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍  ജനകീയ ചികിത്സാ കമ്മിറ്റിയുണ്ടാക്കിയത്. രണ്ടുവയസ് തികയുന്നതിനു മുന്‍പായി മൂവര്‍ക്കും മരുന്ന് കുത്തിവെച്ചാല്‍ മാത്രമേ പൂര്‍ണായി പ്രയോജനം ഉണ്ടാവുകയുള്ളൂ. നിലവില്‍ ഒരുവയസും എട്ടുമാസവും പിന്നിട്ട മൂവര്‍ക്കുമുള്ള മരുന്നിനായി ദിവസം ഒരുകോടിയെന്ന രീതിയില്‍ 50 ദിവസം കൊണ്ടു 60 കോടിയെന്ന  വലിയ ലക്ഷ്യം വച്ചാണ് കമ്മിറ്റി മുന്നോട്ടുപോകുന്നത്.

കുറിക്കല്യാണം നടത്തിയും നാലുമണിചായക്കടയും ബിരിയാണി ചലഞ്ചും നടത്തിയും പലമാര്‍ഗങ്ങളില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടയ്ക്കാണു അനുഗ്രഹവും സഹായവും തേടി കമ്മിറ്റി കാരന്തൂര്‍ മര്‍ക്കസിലെത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ കണ്ടെത്. ഇന്നലെ വരെ 34 ദിവസം കൊണ്ട് 24.92 കോടി രൂപയാണ് കണ്ടെത്താനായത്.16 ദിവസം കൊണ്ട് 25 കോടിയിലേറെ തുകയാണ് ഇനി സമാഹരിക്കാനുള്ളത്

ENGLISH SUMMARY:

Kanthapuram A.P. Aboobacker Musliyar has pledged full support and urged the public to unite in raising funds for the treatment of SMA-affected triplets in Mukkam's Kallurutty. The assurance came after a treatment committee led by Kallurutty St. Thomas Church Vicar Fr. Sibin Kiliyanparambil, Municipal Councillor Aneef Muhammad, and the children's father P.D. Arun visited Markaz seeking his blessings and assistance. The triplets—Ethan, David, and Alvin—urgently require ₹50 crore worth of life-saving medication before turning two, with only four months left as they are already 20 months old. Through grassroots initiatives like biryani challenges and tea stalls, the committee has raised ₹24.92 crore in 34 days and now faces a critical race to collect over ₹25 crore in the remaining 16 days.