mammootty-surprise

TOPICS COVERED

സൗജന്യ കോക്ലിയർ ഇംപ്ലാന്‍റേഷൻ പൂർത്തിയാക്കിയ കുരുന്നുകളുടെ സംഗമത്തിലേക്ക് മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി. രാജഗിരി ആശുപത്രിയും മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്നൊരുക്കിയ 'കാതോട് കാതോരം' പദ്ധതി വഴിയായിരുന്നു ഈ കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയ.

ചികിൽസാ പദ്ധതിയുടെ ഭാഗമായി  ആദ്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ കഴിഞ്ഞ ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ ആഞ്ചലോ മുതൽ ഒടുവിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ നെട്ടൂർ സ്വദേശി ഉമറൂൾ ഫാറൂഖ് വരെയുള്ളവർ പരിപാടിക്ക് എത്തിയിരുന്നു. മമ്മൂട്ടിയുടെ വരവ് കുട്ടികൾക്കും മാതാപിതാക്കൾക്കും സംഘാടകർക്കും ഇരട്ടിമധുരമായി മാറി. 

ശബ്ദത്തിന്റെ ലോകം കിട്ടിയ കുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്കും കൈപിടിച്ച് കയറ്റി മമ്മൂട്ടി. അവരുടെ സ്ലേറ്റുകളിൽ 'അമ്മ' എന്ന് എഴുതിച്ചു. രണ്ടു മണിക്കൂറോളം കുരുന്നുകൾക്കൊപ്പം ചെലവഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്. ചടങ്ങിൽ രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, മറ്റ് ഡോക്‌ടർമാർ, കെയർ ആൻഡ് ഷെയർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

ENGLISH SUMMARY:

Malayalam cinema megastar Mammootty made a surprise appearance at a reunion event for children who underwent free cochlear implantation surgery. The life-changing surgeries were conducted through 'Kathode Kathoram', a joint initiative by Rajagiri Hospital and Mammootty's Care and Share International Foundation. Children ranging from the project's very first beneficiary, Angelo from Idukki, to the most recently treated Umarul Farooq from Nettoor, attended the heartfelt gathering. Mammootty spent nearly two hours interacting with the children and symbolically welcomed them to the world of literacy by helping them write their first Malayalam words on slates.