നട്ടെല്ലിലെ ശസ്ത്രക്രിയക്കിടെ നീർക്കെട്ട് വന്നതിനെ തുടർന്ന് ചലനാവസ്ഥ നഷ്ടപ്പെട്ട യുവാവ് ചികിത്സ സഹായം തേടുന്നു. ആലപ്പുഴ ചെങ്ങന്നൂർ എണ്ണക്കാട് സ്വദേശി ജയകുമാറിനാണ് ദുരവസ്ഥ. ഫിസിയോ തെറപ്പി ചെയ്താൽ ചലനാവസ്ഥ തിരികെ ലഭിക്കുമെങ്കിലും മരുന്ന് വാങ്ങാൻ പോലും കുടുംബം പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണ്.

നട്ടെല്ലിലെ ഡിസ്കിൽ ശസ്ത്രക്രിയക്കായി കഴിഞ്ഞ ജനുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് നടന്നു കയറിയ ആളാണ് ജയകുമാർ. ശസ്ത്രക്രിയക്ക് ശേഷം സുഷ്മനാ നാഡിയിൽ നീർക്കെട്ട് വന്നതോടെയാണ് ജീവിതം നാല് ചുവരുകൾക്ക് നടുവിലെ കട്ടിലിലേക്ക് ചുരുങ്ങിയത്. ഫിസിയോ തെറാപ്പിയിലൂടെ പഴയ അവസ്ഥയിലേക്ക് തിരികെ എത്താൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ ഒരു മാസം ഫിസിയോ തെറപ്പി ചെയ്തു. സാമ്പത്തിക ചിലവ് ഭീമമായതോടെ അതും നിലച്ചു. 

വെൽഡിങ് ജോലിക്കാരനായിരുന്ന ജയകുമാറിന് ഇപ്പോൾ ഒരു വരുമാന മാർഗവുമില്ല. മരുന്നിനും മറ്റു ചിലവുകളുമായി ഒരു മാസം അയ്യായിരം രൂപയിൽ അധികം വേണം. അമ്മ വത്സല തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനത്തിലും അച്ഛൻ ലോട്ടറി കച്ചവടം നടത്തി ലഭിക്കുന്ന തുകയിലുമാണ് കുടുംബം മുന്നോട്ട് പോകുന്നത്. അമ്മക്ക് ആരോഗ്യ പ്രശ്നങ്ങൾ വേറെയും. 

അയൽക്കാരും നാട്ടുകാരും ചേർന്ന് സഹായിച്ച തുകയിലാണ് ഒരു തവണ ഫിസിയോ തെറാപ്പി ചെയ്തത്. എട്ട് ലക്ഷം രൂപ ഉണ്ടെങ്കിൽ ജയകുമാറിന് എഴുന്നേറ്റ് നടക്കാനാകും. ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് 47 കാരൻ. 

Name: VALSALA MOHANAN

ACCOUNT NUMBER: 67005816743

Bank: SBI, ENNAKKAD BRANCH

IFSC CODE: SBIN0070439

G pay NUMBER: 7025416715>

ENGLISH SUMMARY:

Jayakumar, a 47-year-old former welding worker from Ennakkad in Chengannur, Alappuzha, is appealing for financial support after being left paralyzed following a spinal surgery. Although he walked into the operation theater at Alappuzha Medical College last January for a disc surgery, post-operative swelling in his spinal cord confined him to bed. Doctors assure that continuous physiotherapy can help him walk again, but the family cannot afford the estimated treatment cost of ₹8 lakh. With his parents struggling to make ends meet through daily wage work and lottery sales, Jayakumar urgently seeks the help of generous donors for his recovery.