• വിദ്വേഷ പ്രചാരകനായ യൂട്യൂബറുടെ വീട്ടിൽ താൻ പോയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും വ്യാജമാണെന്ന് എം.കെ. മുനീർ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ  നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് മുസ്‍ലിം ലീഗ് നേതാവ് എംകെ മുനീര്‍. യൂട്യൂബറുടെ വീട്ടില്‍ പോയെന്ന പ്രചാരണം കളവാണെന്നും അയാള്‍ തന്‍റെ വീട്ടിലേക്ക് വന്നതാണെന്നും മുനീര്‍ യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ പറഞ്ഞു. വീട്ടിലേക്ക് വരുന്നവരെ പടിയടച്ചു പിണ്ഡം വെയ്ക്കുന്ന രീതി തങ്ങള്‍ക്കില്ലെന്നും മുനീര്‍ പറഞ്ഞു. 

മുനീറിന്‍റെ വാക്കുകള്‍,

'വിദ്വേഷ പ്രചാരകരന്‍റെ വീട്ടില്‍ ഞാന്‍ പോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ഞാന്‍ അസുഖ ബാധിതനായ സമയത്ത്  ഒരു കൊല്ലം മുന്‍പ് എന്‍റെ വീട്ടിലേക്ക് വന്നതാണ്. വീട്ടില്‍ വരുന്നവരെ പടിയടച്ചു പിണ്ഡം വെയ്ക്കുന്ന പരിപാടി ഞങ്ങളുടെ തറവാട്ടിലില്ല. എന്‍റെ പിതാവിനെ ആസിഡ് ബള്‍ബെറിഞ്ഞ ഒരാളുണ്ടായിരുന്നു. അയാളുടെ പേര് മാരാരെന്നാണ്. ജയിലില്‍ കിടന്ന് തിരിച്ചു വന്നത്  വീട്ടിലേക്കാണ്. ഉമ്മ പേടിച്ചു പോയി. ബാപ്പ ചന്ദ്രികയിലായിരുന്നു. അങ്ങോട്ട് വിളിച്ചപ്പോള്‍ അയാള്‍ക്ക് ചായകൊടുക്കൂ എന്നു പറഞ്ഞ പരമ്പര്യമാണ്. അവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ പിതാവല്ല എന്‍റെ പിതാവ്'. 

Also Read: പരമാവധി വശത്തേക്ക് ഒതുക്കിട്ടും അപകടം; ടിപ്പർ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വിദ്വേഷം ഏത് രീതിയില്‍ പറഞ്ഞാലും അത് വിദ്വേഷമാണെന്നും ആശയപരമായ പോരാട്ടത്തിനുണ്ടോയെന്നും മുനീര്‍ ചോദിച്ചു. ഫാസിസിത്തിന് എതിരെ പോരാടാന്‍ തന്നെ ആരും പാഠം പഠിപ്പിക്കേണ്ട. നിങ്ങള്‍ ജനിക്കും മുന്‍പ് ഫാസിസത്തിനെതിരെ പുസ്തകം എഴുതിയ വ്യക്തിയാണ് താനെന്നും ആര്‍എസ്‍എസിന്‍റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള നട്ടെല്ല് ഇപ്പോഴും തനിക്കുണ്ടെന്നും മുനീര്‍ പറഞ്ഞു. 

ENGLISH SUMMARY:

Muslim League leader M.K. Muneer has strongly rejected online allegations claiming he visited the residence of a hate campaigner. Speaking at the Youth League state conference venue, Muneer clarified that the YouTuber had actually visited his home a year ago when he was unwell. He emphasized that turning away visitors is contrary to his family's traditions, recalling how his late father CH Muhammad Koya treated even an attacker with hospitality. Muneer further asserted his firm stance against fascism and stated that he retains the courage to challenge RSS ideology directly.