ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തോറ്റു. അതേസമയം സച്ചിദാനന്ദ നയിച്ചിരുന്ന നിലവിലെ ഭരണസമിതി പാനലിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു
നിലവിലെ ഭരണസമിതിയിൽനിന്ന് ആറ് പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വാമി ശുഭാംഗാനന്ദ, ഋതംഭരാനന്ദ, അനപേക്ഷാനന്ദ, ധർമ ചൈതന്യ, നിത്യസ്വരൂപാനന്ദ, യോഗാനന്ദ തീർത്ഥ എന്നിവരാണ് വീണ്ടും വിജയിച്ചത്.
ഇതിനുപുറമെ അഞ്ച് പുതിയ അംഗങ്ങളും ട്രസ്റ്റ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങളാണ് ഇനി ട്രസ്റ്റിന്റെ അടുത്ത പ്രസിഡന്റിനെ തീരുമാനിക്കുക.
നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പാനലിന് ഭൂരിപക്ഷം ലഭിച്ചത് ശിവഗിരി ട്രസ്റ്റ് തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ സവിശേഷതയായി.
ENGLISH SUMMARY:
Swami Sachidananda has lost the election to the Sivagiri Sree Narayana Dharma Sangham Trust board, receiving 17 votes out of 55. However, the panel led by him secured a majority. Six members of the existing governing committee were re-elected, while five new members joined the board. The newly elected board will decide the next president.