rahul-death-karthikapally
  • രാഹുലിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ തന്നെ കട്ടൻചായയിൽ ബിസ്കറ്റ് കലക്കി നൽകിയതായും മാതാപിതാക്കൾ കുട്ടികളെ സംരക്ഷിച്ചിരുന്നില്ലെന്നും അയൽവാസികൾ വെളിപ്പെടുത്തി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവിനെ മരിച്ച രണ്ടുവയസുകാരന്‍ രാഹുല്‍ നേരിട്ടത് വലിയ ക്രൂരത. മൂന്നു മാസം പ്രായമുള്ളപ്പോള്‍ രാഹുലിന് മാതാപിതാക്കള്‍ കട്ടന്‍ ചായയില്‍ ബിസ്ക്കറ്റ് കലക്കി നല്‍കിയെങ്കിലും അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളുടെ കാര്യം നോക്കറില്ലെന്നും മുതിര്‍ന്ന കുട്ടികളെയാണ് ഏല്‍പ്പിക്കാറെന്നും നാട്ടുകാര്‍ പറഞ്ഞു. 

കുട്ടികളുടെ ഒരു രേഖയും മാതാപിതാക്കളുടെ കയ്യിലില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. 'മരിച്ച കുഞ്ഞ് മൂന്ന് നാലു മാസം പ്രായമായപ്പോള്‍ അടുത്തുള്ളൊരു വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രിയില്‍ തേയില വെള്ളത്തില്‍ ബിസ്ക്കറ്റ് കലക്കിയാണ് കൊടുത്തിരുന്നത്. ആ വീട്ടിലുള്ളവര്‍ പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. അയല്‍ക്കാരിയായ ചേച്ചിയാണ് കുട്ടിയെ അന്ന് എടുത്ത് കുളിപ്പിച്ചത്. ചെറിയ കുട്ടിയെയും വീട്ടിലാക്കി മാതാപിതാക്കള്‍ രാത്രി പതിനൊന്നു മണിവരെ എവിടെയോ പോയിക്കിരിക്കുകയായിരുന്നു' എന്നും അയല്‍ക്കാരി പറഞ്ഞു. 

കുട്ടികൾക്ക് വാക്സിനും എടുത്തിട്ടില്ല. ഏപ്പോഴാണ് ജനിച്ചതെന്നതിന്‍റെ രേഖയില്ല. എത്ര വയസ്സായി എന്നു പോലും മാതാപിതാക്കൾക്ക് അറിയില്ല. 9 വയസ്സുള്ള കുട്ടിയെ കൊണ്ടാണ് കിണറ്റിൽനിന്ന് വെള്ളം കോരിക്കുന്നതെന്നും നാട്ടുകാരിലൊരാള്‍ പറഞ്ഞു. 

ഇന്നലെ രാവിലെ 6.30നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. രാജേഷിന്റെ ഓട്ടോറിക്ഷയിൽ രാഹുലിനെ മറ്റു നാലു മക്കൾക്കൊപ്പം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്.

ENGLISH SUMMARY:

Shocking details of extreme parental neglect have emerged following the death of two-year-old Rahul due to severe malnutrition in Karthikappally, Alappuzha. Neighbors revealed that when Rahul was barely three months old, his parents fed him tea mixed with biscuits and often left the young infants alone under the care of older siblings. None of the children have official birth records or vaccinations, with the parents even unaware of their exact ages. Police and child welfare authorities have launched a detailed investigation as the remaining children were rescued from the unhygienic conditions.