kochi-supplyco

സപ്ലൈകോ ആരംഭിക്കുന്ന കൺവീനിയൻസ് സ്റ്റോർ ശൃംഖലയിലെ ആദ്യ സ്റ്റോർ കൊച്ചി വൈറ്റില ഹബ്ബിൽ പ്രവർത്തനം തുടങ്ങി. ‘സപ്ലൈകോ ഗോ’ എന്ന സ്റ്റോർ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷ്യോൽപന്നങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത ഉപയോഗത്തിനുള്ള അവശ്യസാധനങ്ങൾ എന്നിവ സപ്ലൈകോ കൺവീനിയൻസ് സ്റ്റോർ നിന്ന് ലഭിക്കും.

എറണാകുളം നഗരത്തിലെ ജനത്തിരക്കുള്ള മേഖലകളിൽ ആറ് 'സപ്ലൈകോ ഗോ' സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ആദ്യ സ്റ്റോർ കൊച്ചി വൈറ്റില ഹബ്ബിൽ പ്രവർത്തനം തുടങ്ങി. സാധനങ്ങൾക്ക് നിലവിൽ മാർക്കറ്റിൽ ലഭിക്കുന്ന അതെ വിലയാണെങ്കിലും വിലയിൽ മാറ്റം വരുത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

വിമാനത്താവളത്തിലും ഇൻഫോപാർക്കിലും സ്റ്റോറുകൾ തുടങ്ങും. സർക്കാരിന്‍റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് ആദ്യ സ്റ്റോർ പ്രവർത്തനം തുടങ്ങിയത്. കുടുംബ ശ്രീ ഉത്പന്നങ്ങളും 'സപ്ലൈകോ ഗോ' യിൽ ഉടൻ ലഭ്യമാക്കും.

ENGLISH SUMMARY:

Supplyco Go convenience store is the focus keyword for this update on the new retail outlet launched at the Vyttila hub in Kochi. Minister Anoop Jacob inaugurated the first store of the chain, which aims to provide essential food items and snacks for travelers across busy urban areas.