kuttanadu-sunset

അന്തിമയങ്ങിയ കുട്ടനാടിന്‍റെ ഭംഗിയും വേമ്പനാട്ട് കായലിൽ നിന്നുള്ള അസ്തമയ കാഴ്ച്ചകളും ഇനി കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സൺസെറ്റ് ക്രൂസ് ബോട്ട് സർവീസ് ആണ് ഈ അവസരം ഒരുക്കുന്നത്. രണ്ട് മണിക്കൂർ യാത്രയ്ക്ക് 200രൂപയാണ് നിരക്ക്.

സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജലഗതാഗത വിനോദസഞ്ചാര മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനാണ് പദ്ധതി.

സീ കുട്ടനാട് എന്ന ബോട്ടാണ് സർവീസ് നടത്തുന്നത്. ദിവസവും വൈകീട്ട് 5.30നാണ് യാത്രയുടെ ആരംഭം. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലൂടെ, സായി-മംഗലശ്ശരി-കുപ്പപ്പുറം-പുഞ്ചിരി വഴി രണ്ട് മണിക്കൂർ കറങ്ങി തിരിച്ചെത്തും. ആകെ 90 സീറ്റുകളുള്ള ബോട്ടിൽ 30 എണ്ണം മുകൾ നിലയിലാണ്.

കാലത്തിനനുസരിച്ച് പരിഷ്ക്കരിക്കുന്ന ജല ഗതാഗത വകുപ്പിന്‍റെ സഞ്ചാരികളെ ആകർഷിക്കാനുള്ള ഏറ്റവും പുതിയ പദ്ധതിയാണ് സൺസെറ്റ് ക്രൂയിസ് ബോട്ട്. സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ കായലിലെ മനോഹരമായ അസ്തമയ ദൃശ്യം ആസ്വദിക്കാനാകും എന്നതാണ് സർവീസിന്‍റെ പ്രത്യേകത.

ENGLISH SUMMARY:

Kuttanad sunset cruise offers travelers an affordable way to enjoy the breathtaking views of Vembanad Lake through the Kerala Water Transport Department. Operating daily from Punnamada Lake, this budget-friendly boat service allows visitors to experience the serene backwaters for just 200 rupees.