നൂറുകണക്കിന് ഉപയോഗശൂന്യമായ വാഹനങ്ങളുടെയും  ആയിരക്കണക്കിന് ടണ്‍ സ്ക്രാപ്പിന്‍റെയും ശേഖരം കണ്ടിട്ടുണ്ടോ? ഇത് സിനിമാ സെറ്റാണോ അതോ ഏതെങ്കിലും വാഹനം പൊളിച്ചടുക്കുന്ന യാര്‍ഡോ? കാണാം കസ്റ്റഡിയിലായ വണ്ടികളുടെ കഥ. 

ഈ ഓരോ വണ്ടിക്കും   പറയാനുണ്ടാകും ഏതെങ്കിലും ഒരു അപകടത്തിന്‍റെയോ  കുറ്റകൃത്യത്തിന്‍റെയോ കഥ.  കാലാകാലങ്ങളായി പൊലീസ് പിടിച്ചെടുത്ത വാണ്ടികളാണിവ. തിരുവനന്തപുരം ജില്ലയിലെ റൂറല്‍ പൊലീസിനുകീഴില്‍ 40 പൊലീസ് സ്റ്റേഷനുകളാണുള്ളത് . തുരുമ്പെടുത്തും കാടുകയറിയും പൊലീസ്റ്റേഷന്‍റെ മുറ്റത്തും റോഡിലും പരിസരത്തുമായി കിടന്നവയാണ് ഈ വാഹനങ്ങള്‍. ആവര്‍ത്തിച്ച് നോട്ടിസ് നല്‍കിയാല്‍പോലും ആരും ഏറ്റെടുക്കാനില്ലാത്തവയെ എന്നന്നത്തേക്കുമായി  ഒഴിച്ചു വിടാന്‍ പൊലീസ് തീരുമാനിക്കുന്നത്  ഭംഗിയും വൃത്തിയുമുള്ള പൊലീസ്റ്റേഷനുകള്‍ എന്ന ആശയത്തില്‍ നിന്നാണ് . 

എല്ലാ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ ഒരുമിപ്പിച്ചുകൊണ്ട് ഒരുമാസത്തെ യത്നമായിരുന്നു പിന്നീട്. എട്ടുപേരുള്‍പ്പെട്ട പ്രത്യേക ടീമിനെ ഏകോപനം ഏല്‍പ്പിച്ചു. 

നൂറുകണക്കിന് വണ്ടികളെത്തിയത് പുളിങ്കുടി എ.ആര്‍ക്യാമ്പിലേക്കാണ്. ഏകദേശം രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കിലോ സ്ക്രാപ്പാണ് ഇവയില്‍നിന്ന് കിട്ടുക. ലേലത്തില്‍ ഏകദേശം അഞ്ചുകോടി രൂപയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. ആര്‍ക്കും വേണ്ടത്ത വാഹനങ്ങള്‍ ഒഴിഞ്ഞതോടെ പൊലീസ്സ്റ്റേഷനുകളും വൃത്തിയായി. 

തിരുവനന്തപുരം റൂറല്‍ പൊലീസിലെ എല്ലാ ഉദ്യോഗസ്ഥരും ഒരുമനസായി പ്രവര്‍ത്തിച്ചപ്പോഴാണ് രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതി യാഥാര്‍ഥ്യമായത്. 

 

hiruvananthapuram Rural Police's initiative to dispose of hundreds of abandoned, seized vehicles.: