aluva-moral-policing

TOPICS COVERED

  • ആലുവയിൽ രാത്രിയിൽ സ്ത്രീകളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ആട്ടിയോടിക്കുകയും ചെയ്ത സംഭവം വ്ലോഗർമാരുടെ ഗുണ്ടായിസവും സദാചാര പൊലീസിങ്ങുമാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന.

ആലുവയിൽ രാത്രിയിൽ സ്ത്രീകളെ ആട്ടിയോടിച്ച സംഭവത്തിൽ വിമർശനവുമായി അഡ്വകേറ്റ് ശ്രീജിത്ത് പെരുമന. നടക്കുന്നത് സദാചാര പൊലീസിങ്ങാണെന്നും അനാശാസ്യം ആരോപിച്ച് ആട്ടിയോടിക്കാൻ ആരാണ് ലൈസൻ തന്നതെന്നും ശ്രീജിത്ത് ഫെയിസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആലുവ നഗരത്തിൽ സ്ത്രീയുടെ നേതൃത്വത്തിൽ രാത്രിയിൽ സ്ത്രീകളെ ചോദ്യം ചെയ്യുന്നതും പറഞ്ഞുവിടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

Also Read: തനിക്കു മരിക്കാന്‍ പേടിയില്ലെന്ന് ഹമാമി; സൗദി സ്ത്രീകളെ ബന്ധപ്പെടാന്‍ വ്യാജ അക്കൗണ്ട്

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ലൈംഗിക ഇടപാട് നടന്നുവെന്ന് തെളിയിക്കുന്നില്ല. സ്ത്രീകളെ ഒരാൾ ചോദ്യം ചെയ്യുന്നത് മാത്രമാണ് വിഡിയോ. ഒരാളെ പരസ്യമായി വേശ്യ എന്ന് മുദ്രകുത്തുന്നവർക്കെതിരെ നിയമനടപടിവേണം. ദൃശ്യങ്ങളിൽ ഉള്ളവരെ തൂക്കി അകത്തിടാനുള്ള വകുപ്പുണ്ട്. ഒരാൾ ലൈംഗിക തൊഴിലാളിയാണെന്ന് ആരോപണമുണ്ടെങ്കിൽ കുറ്റവാളിയാണ് അർഥമില്ല. ലൈംഗിക തൊഴിലാളികളെ ഇരകളായി കാണണം എന്നാണ് നമ്മുടെ നാട്ടിലെ നിയമമെന്നും ശ്രീജിത്ത് പെരുമന വിശദീകരിച്ചു. 

ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരീരികമായോ വാക്കുകളിലൂടെയോ അപമാനിക്കരുതെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇക്കാര്യം വ്ലോ​ഗർഡമാരെ പറഞ്ഞു മനസിലാക്കണം. നിയമലംഘനം ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാം, കേസെടുക്കാം, നിയമനടപടി സ്വീകരിക്കാം. പക്ഷേ പോലീസിന്റെ അധികാരം നാട്ടുകാർക്ക് കൈമാറിയിട്ടില്ലെന്നും ശ്രീജിത്ത് കുറിച്ചു. 

'ഒരു സ്ത്രീയെ തടഞ്ഞുനിർത്തി,  ഇവിടെ എന്തിനാണ് നിൽക്കുന്നത്?, അനാശാസ്യത്തിനാണോ വന്നത്?, ഇനി ഇവിടെ കണ്ടാൽ വിവരമറിയും, എന്ന രീതിയിൽ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. സാഹചര്യവും ഉപയോഗിച്ച വാക്കുകളും ഉദ്ദേശവും തെളിവുകളും അനുസരിച്ച്, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ഉദ്ദേശ്യപൂർവ്വമായ അപമാനം, മാനനഷ്ടം, സ്ത്രീയുടെ സ്വകാര്യതയെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചേർത്ത് കേസെടുത്ത് അകത്തിടാം'.

സ്വയം പൊലീസ് ആകുകയും രാത്രിയിൽ ആളുകളെ പിന്തുടരുകയും ചോദ്യം ചെയ്യുന്നതും പക്കാ ഗുണ്ടായിസവും തെമ്മാടിത്തവും, കരണകുറ്റിക്ക് രണ്ടെണ്ണം കിട്ടേണ്ട വ്ലോഗം അസുഖവുമാണ്. വ്ലോഗം നടത്തി സോഷ്യൽ മീഡിയയിൽ നിന്നും കാശുണ്ടാക്കാനും, വൈറൽ ആകാനും, നിയമം സ്വന്തം കൈയിലെടുക്കാനുമുള്ള ശ്രമമാണ്. കണ്ടന്റിനു വേണ്ടിയുള്ള “നാടകം” ആണെന്നുള്ളത് കൊണ്ട് ഇത് കൂടുതൽ ഗൗരവമുള്ള വിഷയമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Advocate Sreejith Perumana has strongly condemned a recent moral policing incident in Aluva where vloggers interrogated and chased away women at night under the guise of stopping illegal activities. In a detailed Facebook post, Perumana clarified that local citizens have no legal authorization to act as moral police or take the law into their own hands. He emphasized that under Indian law, sex workers are treated as victims and that questioning or shaming women publicly constitutes serious criminal offenses, including criminal intimidation and defamation. Demanding strict legal action against those involved, he urged authorities to prosecute the vloggers for violating privacy and creating public disturbance for social media content.