Image Credit: youtube/@Renusudhiofficial

Image Credit: youtube/@Renusudhiofficial

  • 'ഡൗണായിരുന്ന സമയത്ത്, കയ്യില്‍ പൈസയൊന്നുമില്ലാത്ത അവസ്ഥയില്‍ എനിക്കറിയാം പൈസ വേണമെന്ന് എന്ന് പറഞ്ഞ് ഒരു വാക്കുപോലും ചോദിക്കാതെ അക്കൗണ്ടിലേക്ക് ലക്ഷ്മി പൈസ അയച്ചു'

മരിച്ചു പോകുന്ന നിമിഷങ്ങളായിരുന്നു കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളെന്ന് സോഷ്യല്‍ മീഡിയ താരം രേണു സുധി. അഞ്ചാമത്തെ കീമോ തെറപ്പിക്ക് ശേഷം ആരോഗ്യം വലിയ രീതിയില്‍ ക്ഷയിച്ചുവെന്നും രണ്ടാഴ്ചയടുപ്പിച്ച് ഐസിയുവില്‍ കിടക്കേണ്ടി വന്നുവെന്നും രേണു യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. കീമോയെടുത്ത ഡോക്ടര്‍മാരും പരിചരിച്ച നഴ്സുമാരും ദൈവങ്ങളാണെന്നും പ്രാര്‍ഥിച്ച എല്ലാവരോടും നന്ദിയെന്നും രേണു പറയുന്നു. 

23–ാം തീയതി രാത്രിയില്‍ ഒന്‍പതു മണി കഴിഞ്ഞാണ് വീട്ടില്‍ വന്നത്. പ്ലേറ്റ്ലറ്റ് കൗണ്ടെല്ലാം ഡൗണ്‍ ആയി. വലിയ വെയ്റ്റ്​ലോസ് ഉണ്ടായി. അസ്ഥികൂടത്തെ കൊണ്ടുപോയത് പോലെയാണ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചേട്ടനാണ് എടുത്തുകൊണ്ട് പോയതെന്ന് മമ്മി പറഞ്ഞുവെന്നും തനിക്ക് കാര്യമായ ഓര്‍മ അതേക്കുറിച്ചില്ലെന്നും രേണു വെളിപ്പെടുത്തി. കടുത്ത ഛര്‍ദിലും ലൂസ് മോഷനും ക്ഷീണവുമായി തളര്‍ന്നുവെന്നും വേദനയും ബുദ്ധിമുട്ടും പറയുമ്പോള്‍ സത്യം പറഞ്ഞാല്‍ മനസ് തകര്‍ന്ന് പോകുമെന്നും രേണു സുധി പറയുന്നു. തന്നെ നോക്കാന്‍ സഹോദരിയെങ്കിലുമുണ്ടായെന്നും ആരുമില്ലാത്ത ഒരുപാട് പേരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇനിയൊരു ഇന്‍ക്ഷനും കൂടിയുണ്ടെന്നും അതിന് ശേഷം ചെറിയ ഉദ്ഘാടനങ്ങള്‍ക്കും പ്രമോഷനുകള്‍ക്കുമായി താന്‍ വീണ്ടും സജീവമാകുമെന്നും രേണു പറയുന്നു. തന്‍റെ വരുമാനമാര്‍ഗം യൂട്യൂബ് ചാനലും പിന്നെ ഉദ്ഘാടനങ്ങളുമാണെന്നും പഴയത് പോലെ മാനേജറെ കോണ്‍ടാക്ട് ചെയ്ത് തന്നെ സഹായിക്കണമെന്നും രേണു പറയുന്നു. 

വലിയെ ഒരു സര്‍ജറി ഇതിന് ശേഷമുണ്ടെന്നും ഭയങ്കര വേദനയാണെന്ന് പേടിച്ചെങ്കിലും എല്ലാവരുടെയും പിന്തുണ കിട്ടിയതോടെ ആ വേദന മാറിയെന്നും രേണു വെളിപ്പെടുത്തി. സബ്സ്ക്രൈബര്‍മാരുടെയും പ്രേക്ഷകരുടെയും പിന്തുണ കൊണ്ട് മാത്രമേ സര്‍ജറിക്കുള്ള പണം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും പഴയത് പോലെ ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കണമെന്നും രേണു അഭ്യര്‍ഥിച്ചു. സര്‍ജറി കഴിഞ്ഞ് മിടുക്കിയായി തിരികെ വന്ന് ആല്‍ബങ്ങളും സിനിമകളും ചെയ്യാനാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കീമോയോടെ പോയ മുടിയൊക്കെ കിളിര്‍ത്ത് തുടങ്ങിയെന്ന് അവര്‍ വെളിപ്പെടുത്തി. കുറച്ച് കൂടി നീളം വച്ചുകഴിയുമ്പോള്‍ അത് എല്ലാവരെയും കാണിക്കാമെന്നും  രേണു പറയുന്നു. ' ഇനിയിപ്പോള്‍ ഓംലെറ്റ് അടിച്ച മൊട്ട വേറെ വേണ്ടല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ ഇപ്പോള്‍ തൊപ്പിയൊക്കെ വച്ചിരിക്കുന്നത്. ഒറ്റയ്ക്കായെന്ന് തോന്നിപ്പോയ സമയത്ത് ഒപ്പം നിന്നവരെ പ്രത്യേകം ഓര്‍ക്കുന്നുണ്ട്'- രേണു പറഞ്ഞു. ആകെ പ്രതിസന്ധിയിലായ സമയത്ത് ലക്ഷ്മി ജയന്‍ തന്നെ സഹായിച്ചുവെന്നും രേണു വെളിപ്പെടുത്തി. 'ലക്ഷ്മി ജയനുമായി വലിയ ഫ്രണ്ട്ഷിപ്പൊന്നും ഇല്ലായിരുന്നു. ദുബായിയില്‍ സ്മിത ചേച്ചിയുടെ ഉദ്ഘാടനത്തിന് പോയപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഡൗണായിരുന്ന സമയത്ത്, കയ്യില്‍ പൈസയൊന്നുമില്ലാത്ത അവസ്ഥയില്‍ എനിക്കറിയാം പൈസ വേണമെന്ന് എന്ന് പറഞ്ഞ് ഒരു വാക്കുപോലും ചോദിക്കാതെ അക്കൗണ്ടിലേക്ക് ലക്ഷ്മി പൈസ അയച്ചു തരികയാണ് ചെയ്തത്'- രേണു വെളിപ്പെടുത്തി. 

ENGLISH SUMMARY:

Social media creator Renu Sudhi has shared an emotional update regarding her ongoing health struggles, revealing that the past two weeks were critical following her fifth chemotherapy session. Renu stated that her health rapidly deteriorated with a drastic drop in platelet counts and weight loss, necessitating nearly two weeks of ICU care. She expressed gratitude to her healthcare team, family, supporters, and singer Lekshmi Jayan, who offered timely financial help. Renu mentioned that an upcoming major surgery remains ahead and requested work opportunities, such as brand promotions and store inaugurations, to help cover her medical expenses and support her recovery.