mallu-vloger-allegation

TOPICS COVERED

  • അക്കൗണ്ടിലേക്ക് എത്തിയ ജനകീയ സഹായത്തിൽ നിന്നും പലതവണകളായി ഗൂഗിൾ പേ വഴിയും നേരിട്ടും 2.80 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പ്രധാന വെളിപ്പെടുത്തൽ.

ചികില്‍സ സഹായത്തിനായി വിഡിയോ ചെയ്ത ശേഷം സമാഹരിച്ച തുകയില്‍ നിന്നും 2.50 ലക്ഷം രൂപ വാങ്ങിയതായി യൂട്യൂബര്‍ക്കെതിരെ ആരോപണം. മല്ലൂബോയ്സ് എന്ന യൂട്യൂബര്‍ക്കെതിരെയാണ് ആരോപണം. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ചികില്‍സയ്ക്കിയ വിഡിയോ പങ്കുവച്ച ശേഷം സമാഹരിച്ച തുകയില്‍ നിന്നും പങ്കുപറ്റിയെന്നാണ് ആരോപണം. ക്യാന്‍സര്‍ രോഗിയായ ഷൈനിയെന്ന യുവതിയാണ് മല്ലുബോയ്സിനെതിരെ ആരോപണം ഉന്നയിച്ചത്. 

പലതവണകളായി ഗൂഗിള്‍ പേ വഴി പണം വാങ്ങിയെന്നാണ് തിരുവനന്തപുരം സ്വദേശി ഷൈനിയുടെ ആരോപണം. മേയ് 28 ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഷൈനിക്ക് സഹായത്തിനായി മല്ലൂ ബോയ്സ് എന്ന യൂട്യൂബര്‍ വിഡിയോ ചെയ്യുന്നത്. ക്യാന്‍സറും ഹൃദ്രോഗവുമൂലം  ആശുപത്രിയില്‍ ചികില്‍സ തേടിയ യുവതിക്ക് ബില്ലടയ്ക്കാന്‍  പറ്റാത്ത സാഹചര്യത്തിലായിരുന്നു വിഡിയോ. യുവതിയുടെ രണ്ടു വയസുള്ള മകള്‍ക്ക് ഹൃദ്രോഗമുണ്ടെന്നും ഇതിന്‍റെ ചികില്‍സയ്ക്കും കുടുംബത്തിന് സഹായം ചെയ്യണമെന്നും മല്ലൂ ബോയ്സ് വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. 

വിഡിയോയില്‍ ഷൈനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നല്‍കിയിരുന്നത്. പണം അക്കൗണ്ടിലെത്തിയ ശേഷം മല്ലൂ ബോയ്സ് അക്കൗണ്ടിലേക്കും നേരിട്ടും പലതവണകളായി പണം വാങ്ങിയെടുത്തു എന്നാണ് ഷൈനി ആരോപിക്കുന്നത്. നയന മോഹന്‍ എന്ന ഇന്‍സറ്റഗ്രാം ഇന്‍ഫ്ലുവന്‍സറാണ് തട്ടിപ്പിന്‍റെ വിഡിയോ പുറത്തുവിട്ടത്. ഗൂഗിള്‍ പേ ഇടപാടുകളുടെ വിവരങ്ങള്‍ വിഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. 25000 രൂപ കയ്യില്‍ കൊടുത്തുവെന്നും ആകെ 2.80 ലക്ഷം രൂപ കൈമാറിയെന്നുമാണ് വിഡിയോയില്‍ പറയുന്നത്. 

ക്യന്‍സര്‍ രോഗബാധിതയായ ഷൈനിക്ക് വായില്‍ ഒരു ദ്വാരം രൂപപ്പെട്ടിട്ടിരുന്നു. ഇതിന്‍റെ തുടര്‍ചികില്‍സയ്ക്കായി ശസ്ത്രക്രിയയാണ് ആര്‍സിസിയില്‍ നിന്നും പറഞ്ഞിട്ടുള്ളത്. ജൂണ്‍ 12 ന് ശസ്ത്രക്രിയയ്ക്ക് സമയം നല്‍കിയിരുന്നെങ്കിലും പോകാന്‍ സാധിച്ചില്ലെന്നും വിഡിയോയില്‍ പറയുന്നു. 

സര്‍ക്കാര്‍ പദ്ധതികളുടെ കെടുകാര്യസ്ഥതയ്ക്കെതിരെ വിഡിയോ ചെയ്ത് ശ്രദ്ധേയനായ യൂട്യൂബറാണ് മല്ലു ബോയ്സ്. 'ആരെ കെട്ടിക്കാന' എന്നു തുടങ്ങുന്ന ഇയാളുടെ വിഡിയോകള്‍ ഈയിടെ വൈറലായിരുന്നു.

ENGLISH SUMMARY:

Popular YouTuber 'Mallu Boys' has faced serious allegations of siphoning off funds collected through a charity appeal video meant for a cancer patient. Shyni, a Thiruvananthapuram native suffering from cancer and whose two-year-old child has a heart ailment, accused the vlogger of taking 2.50 lakh rupees from the donations. Instagram influencer Nayana Mohan exposed the alleged fraud by sharing Google Pay transaction details showing a total of 2.80 lakh rupees was transferred to the vlogger. The controversy has sparked widespread outrage across social media platforms against the content creator known for his viral critique videos.