mini

TOPICS COVERED

'തെയ്യം മുതൽ STD ബൂത്ത്‌ വരെ...' കേരളത്തിന്റെ സംസ്കാരവും പഴയകാല ഓർമ്മകളും മിനിയേച്ചർ രൂപത്തിലാക്കുന്ന കൊച്ചിയിലെ ഒരു ദമ്പതികൾ, അവരുടെ മെമ്മറി ട്രെയിൻ എന്ന സംരംഭം ശ്രദ്ധനേടുന്നു.

കേരളത്തിന്‍റെ തനത് കലാരൂപങ്ങളും ഓർമ്മകളും ഇനി വെറും ചിത്രങ്ങളിലോ ഫോട്ടോകളിലോ ഒതുങ്ങില്ല. അവയെ ചെറു രൂപങ്ങളാക്കി പുനഃസൃഷ്ടിക്കുകയാണ് കൊച്ചിയിലെ മെമ്മറി ട്രെയിൻ. വീടുകളിലും ഓഫീസുകളിലും സൂക്ഷിക്കാവുന്ന തരത്തിൽ കേരളത്തിന്‍റെ സംസ്കാരവും ഓർമ്മകളും മിനിയേച്ചര്‍ രൂപത്തിൽ ഒരുക്കുന്ന ഈ സംരംഭം എറണാകുളം സ്വദേശികളായ പോളിന്‍റെയും മേഘയുടേതുമാണ്.

തെയ്യം, കഥകളി തുടങ്ങിയ കേരളത്തിന്‍റെ തനത് കലാരൂപങ്ങൾ, പഴയകാല ജീവിതങ്ങൾ, കെട്ടിടങ്ങൾ, ആളുകൾ എന്നിങ്ങനെ പലതും മെമ്മറി ട്രെയിൻ പുനസൃഷ്ടിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള മിനിയെച്ചറുകളും ചെയ്ത് നൽകും. സ്വന്തം നാടിന്‍റെയും ജീവിതത്തിന്‍റെയും ഓർമ്മകൾ ഒരു ആർട്ട്‌വർക്ക്‌ ആയി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് പ്രധാനമായും മെമ്മറി ട്രെയിനിനെ സമീപിക്കുന്നത്. 

ENGLISH SUMMARY:

Memory Train Kerala is an initiative by a Kochi-based couple who are creating intricate miniatures that beautifully capture Kerala's rich culture and nostalgic memories. Their unique art form allows people to preserve cherished fragments of their homeland and life experiences as lasting artistic pieces.