പഴമയുടെ തനിമയും മലബാറിന്റെ പാരമ്പര്യവും പ്രകൃതിയുടെ മനോഹാരിതയും ഒരുമിക്കുന്നൊരു ഇടം. കാസർകോട് പെരുമ്പളയിലെ തലത്തൂർ ഹെറിറ്റേജ്. 400 വർഷം പഴക്കമുള്ള തറവാട് ഇന്ന് സഞ്ചാരികൾക്കായുള്ള പൈതൃക കേന്ദ്രം കൂടിയാണ് .
ചന്ദ്രഗിരിപ്പുഴയുടെ തീരവും പച്ചപ്പാർന്ന നെൽവയലുകളും. അതിനിടയിൽ കാലത്തെ അതിജീവിച്ച് നിൽക്കുന്നൊരു തറവാട്.400 റിലേറെ വർഷം പഴക്കമുള്ള ഈ തറവാട് വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. തറവാടിന്റെ അവകാശികളായ ഇടയില്യം ചത്തൂനായരും കോടോത്ത് പാർവതി അമ്മയും ആയിരുന്നു പഴമയുടെ തനിമ നിലനിർത്തി വീടിനെ സംരക്ഷിച്ചു പോന്നത് .തറവാടും, പരമ്പരാഗത രീതിയിലുള്ള കുളവും ജൈവത്തോട്ടവും നാടൻ അന്തരീക്ഷവും തറവാട്ടിലെ നിലവിലെ അംഗമായ ശ്യാമള നായരാണ് നോക്കി നടത്തുന്നത്. തറവാട്ടിലെ വാതിലുകളിലും, പത്തായപുരയും ഒക്കെ പഴയ ശേഷിപ്പുകൾ ആയി ഇപ്പോഴും നിലനിർത്തിയിരിക്കുന്നു.
നഗരത്തിരക്കുകളിൽ നിന്ന് മാറി, ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യം അടുത്തറിയാനുള്ള അവസരം കൂടിയാണ് ഇവിടം. പഴമയുടെ കാഴ്ചകൾക്കൊപ്പം വടക്കൻ മലബാറിന്റെ തനത് രുചിയും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.