വിഴിഞ്ഞം തുറമുഖം വഴി ഇഡ്ഢലിയും സാമ്പാറും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കടല്‍ കടക്കുമെന്ന് ഉറപ്പിക്കുന്നതിനിടയില്‍ ഓണമുണ്ണാൻ കേരളത്തിലെ രുചിക്കൂട്ടിനായി മറ്റ് രാജ്യങ്ങളില്‍ കാത്തിരിക്കുന്ന മലയാളികള്‍ ഏറെയാണ്. കടൽ കടന്നെത്തുന്ന നാടൻ സ്വാദിനങ്ങള്‍ തൂശനിലയിൽ വിളമ്പി കുടുംബവുമൊത്ത് സ്നേഹം പങ്കിടാന്‍. തിരുവനന്തപുരം കിൻഫ്രയിലെ നിലമേൽ ഫുഡ് പ്രോസസ് മാത്രം പതിനായിരത്തിലധികം ഓണസദ്യ വിഭവങ്ങളാണ് മാസങ്ങൾക്ക് മുൻപ് കപ്പല്‍ മാര്‍ഗം കയറ്റി അയച്ചത്. 

വിഴിഞ്ഞം പോര്‍ട്ടില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് നമ്മുടെ ഇഡ്ഢലിയും സാമ്പാറും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വരെ കൊണ്ടുപോകാന്‍ സാധിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ തീര്‍ത്തും അതിശയോക്തിയെന്ന് കളിയാക്കിയവരുണ്ട്. യാഥാര്‍ഥ്യമാവാത്ത കാര്യങ്ങളെന്നായിരുന്നു വിമര്‍ശനം. വിഴിഞ്ഞത്ത് നിന്നും ഇഡലിയും സാമ്പാറും കടല്‍ കടന്ന് തുടങ്ങിയെന്ന് മാത്രമല്ല ഇത്തവണത്തെ ഓണത്തിന് തൂശനിലയിൽ വിളമ്പേണ്ട വിഭവങ്ങൾ മാസങ്ങള്‍ക്ക് മുന്‍പ് സമീപ തുറമുഖങ്ങളില്‍ നിന്നും അയച്ചിരുന്നു. വിഴിഞ്ഞത്ത് നങ്കൂരമിടുന്ന കപ്പലുകളില്‍ കയറി വന്‍കര പിടിക്കാനും രുചിക്കൂട്ടുകള്‍ തയാര്‍. 

ഫുഡ് ഇനങ്ങള്‍ കൃത്യമായ ശീതീകരണ സംവിധാനത്തോടെ നടപ്പാക്കുന്നത് കൊണ്ടാണ് കേടുപാടുണ്ടാവാതിരിക്കുന്നത്. ഒരു തരത്തിലും മായം ചേര്‍ക്കാതെ. നൂറ്റി അറുപതിലേറെ വിഭവങ്ങളാണ് നിലമേല്‍ ഫുഡ്സിന്‍റെ പേരില്‍ മാത്രം കടല്‍ കടക്കുന്നത്. ഇനിയുമേറെ വിഭവങ്ങൾ കലവറയില്‍ തയാറാക്കുകയാണ്. മലയാളത്തിന്‍റെ രുചിക്കൂട്ട് മറുകരപിടിക്കാന്‍. 

ENGLISH SUMMARY:

Vizhinjam Port is facilitating the export of popular Kerala dishes like Idli and Sambar, bringing authentic Onam Sadhya to Malayalis worldwide. This initiative ensures that traditional flavors reach overseas communities, allowing them to celebrate Onam with familiar tastes