നാട്ടില്‍ ഓണം ആഘോഷിക്കാനാകുമോ എന്ന ആശങ്കയിലാണ് മറുനാടന്‍ മലയാളികള്‍. ഓണക്കാലമായതോടെ  ഓഗസ്റ്റ് 14 മുതല്‍ സെപ്‌റ്റംബര്‍ ആറുവരെ  സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചെങ്കിലും വിരലില്‍ എണ്ണാവുന്ന മാത്രമാണ് ചെന്നൈ മലയാളികള്‍ക്ക് ഉപകാരപ്പെടുന്നത്. മലബാറിലേക്ക് ട്രെയിന്‍ കുറവാണെന്നും പരാതിയുണ്ട്.

ഓണത്തിന് 112 സ്പെഷല്‍ ട്രെയിനുകളാണ്  റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് 32 ട്രെയിനുകള്‍ ഉണ്ടെങ്കിലും പ്രയോജനപ്പെടുന്നത് മൂന്നെണ്ണം മാത്രമാണ്. ഉത്രാടത്തിനും തിരുവോണത്തിനും സര്‍വീസ് വെച്ചാല്‍ ഓണമെങ്ങനെ ആഘോഷിക്കുമെന്നാണ് ചെന്നൈ മലയാളികള്‍ ചോദിക്കുന്നത്. 

22ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് കൊല്ലത്തേക്ക്  പുറപ്പെടുന്ന ഒരു സര്‍വീസും 28, 30 തീയതികളില്‍ കൊല്ലത്ത് നിന്ന് തിരിച്ച് ചെന്നൈയ്ക്കുള്ള രണ്ട് സര്‍വീസുകളും മാത്രമാണ്  ചെന്നൈ മലയാളികള്‍ക്ക് ആകെ ഉപകാരപ്പെടുന്നത്. ബാക്കി പ്രഖ്യാപിച്ച 29 സര്‍വീസുകള്‍ കൊണ്ട് ഒരുഗുണവുമില്ല.  തിരക്കുള്ള ദിവസങ്ങളില്‍ സര്‍വീസ്  കൂട്ടിയില്ല. മറ്റ് ദിവസങ്ങളില്‍ പ്രഖ്യാപിച്ച ട്രെയിനുകളുടെ ടിക്കറ്റും തീര്‍ന്നു.  പ്രത്യേക സര്‍വീസ് നടത്തുന്നത് ഉത്രാടത്തിനും തിരുവോണ നാളിലും. ചെന്നൈ മല്ലൂസിന് ഓണമുണ്ണാന്‍ റെയില്‍വേ  പ്രഖ്യാപിച്ച ഒരു സ്പെഷല്‍ സര്‍വീസുള്ളത്  തിരുവോണദിനത്തില്‍ ഉച്ച കഴിഞ്ഞ് 3.20 ന്. 

17, 24, 31 തീയതികളില്‍ മംഗളൂരുവില്‍ നിന്ന് എഗ്മൂറിലേക്കുള്ള സര്‍വീസുകളാണ് മലബാറിലേക്ക് ആകെയുള്ളത്. മറ്റ് ചില ട്രെയിനുകളുടെ സമയം കേരളത്തിലെ  പല പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രയ്ക്കും തിരിച്ചടിയാണ്.  ആവശ്യകത മുതലെടുത്ത് ബസ്, വിമാന ടിക്കറ്റ് നിരക്കും കുത്തനേ കൂടിയിട്ടുണ്ട്. 7000 രൂപ മുതല്‍ പതിനായിരം വരെയാണ് ഓണനാളുകളില്‍ വിമാന ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് പലതും മൂവയിരത്തിന് മുകളിലും .

ENGLISH SUMMARY:

Malayala Manorama Online News reports that many Malayalis living outside Kerala are concerned about celebrating Onam in their hometown due to train travel issues. Despite the announcement of special trains by the railways from August 14 to September 6, only a handful are proving useful for Malayalis in Chennai heading to Kerala, with complaints also arising about limited train services to Malabar.