ഹിപ്നോട്ടിസത്തില്‍ ലോക റെക്കോര്‍ഡ്, കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും എന്ത് റെക്കോര്‍ഡെന്ന് സംശയം തോന്നാം. പക്ഷെ പതിവ് വഴികളില്‍ നിന്ന് മാറി നടന്ന് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ ഒരാളുണ്ട് കോഴിക്കോട്, ഷഹന ലുക്‌മാന്‍. സാധാരണ കാഴ്‌ചയില്‍ അസാധാരണമെന്ന് തോന്നുന്ന പ്രകടനങ്ങള്‍. പക്ഷെ ഇതൊരു മാജിക് അല്ല. കൈയുടെ ചലനശേഷിയെ ഹിപ്നോട്ടിക്ക് നിര്‍ദേശങ്ങളിലൂടെ നിയന്ത്രിക്കുന്ന ഹിപ്‌നോട്ടിക് ആം കാറ്റലപ്‌സി. ചൂടോ പൊള്ളലോ ഏല്‍പിച്ചാല്‍ പോലും നിയന്ത്രിക്കാന്‍ കഴിയുന്ന ഹിപ്നോട്ടിക് ഗ്ലൗവ് അനസ്‍തീസിയ. ഈ ഫ്ലെയിം ടച്ച് ഡെമോണ്‍സ്‌ട്രേഷനാണ് ഷഹനയെ ലോക റെക്കോര്‍ഡിന് ഉടമയാക്കിയത്.
കുടുംബത്തിന്‍റെ പിന്തുണയും സ്വന്തം പരിശ്രമവും ചേര്‍ത്തു പിടിച്ചാണ് ഷഹനയുടെ ഈ നേട്ടം. റെക്കോര്‍ഡ് നേട്ടത്തിനപ്പുറം മറ്റുള്ളവര്‍ക്ക് പിന്തുണയാകണമെന്ന ലക്ഷ്യവും ഷഹനയ്ക്കുണ്ട്. മെന്‍റലിസം, ഹിപ്നോട്ടിസം, മെസ്‌മറിസം എന്നീ മേഖലകളില്‍ പരിശീലനം നേടിയ ഷഹന സര്‍ട്ടിഫൈഡ് ഹിപ്‌നോട്ടിസ്റ്റും സൈക്കോളജിക്കല്‍ കൗണ്‍സിലറുമാണ്.