ksrtc-luxury-business-class-bus-service-ernakulam-thiruvananthapuram
  • എറണാകുളം - തിരുവനന്തപുരം റൂട്ടിൽ ഈ മാസം 13-ന് ആരംഭിക്കും
  • ശുചിമുറി, കഫേരിയ, വൈഫൈ, ഹോസ്റ്റസ് സേവനം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്

കെഎസ്ആർടിസിയുടെ ആഡംബര ബിസിനസ് ക്ലാസ് ബസ് സർവീസുകൾ ഈ മാസം 13ന് ആരംഭിക്കും. എറണാകുളം - തിരുവനന്തപുരം റൂട്ടിലാണ് ആദ്യ സർവീസ്. ശുചിമുറി, കഫേരിയ, വിമാനത്തിലെ മാതൃകയിലുള്ള ഹോസ്റ്റസ് സേവനം, വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഈ ബസുകളിൽ സജ്ജീകരിച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് രണ്ട് ആഡംബര ബസുകൾ വാങ്ങിയത്. 

എന്നാൽ പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ സർവീസുകൾ ആരംഭിച്ചിരുന്നില്ല. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിൽ വെറുതെ കിടന്ന ബസുകൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ സർവീസുകൾ ആരംഭിക്കുന്നത്. ഓണത്തോടനുബന്ധിച്ച് തിരക്ക് വർധിക്കുന്ന സമയത്ത് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

ENGLISH SUMMARY:

KSRTC is launching its much-anticipated luxury business class bus services on the Ernakulam-Thiruvananthapuram route on the 13th of this month. These premium buses feature modern amenities including restrooms, a cafeteria, Wi-Fi, and flight-style hostess services to enhance passenger comfort. Procured during K.B. Ganesh Kumar's tenure as transport minister, the vehicles had remained idle at the Pappanamcode depot due to subsequent administrative delays. Transport authorities hope that rolling out these services ahead of the Onam festive rush will effectively meet high commuter demand.