അൽഫാം, തന്തൂരി തുടങ്ങിയ വിഭവങ്ങളുടെ പാചകത്തിനാവശ്യമായ വിറക് കരിക്ക് ക്ഷാമം. പാചകവാതക വിലക്കയറ്റം രൂക്ഷമായപ്പോള്‍ വിറകിനും കരിക്കും മറ്റ് മേഖലകളിൽ നിന്ന് ആവശ്യക്കാർ എത്തിയതോടെയാണ് കരിയുടെ ലഭ്യത കുറഞ്ഞത്.
ഒരു ടണ്ണിന് 32,000മുള്ള കരിയുടെ ഇപ്പോഴത്തെ വില 45,000ത്തിന് മുകളിലാണ്. അൽഫാമിന്റെ പാചകത്തിന് ഉപയോഗിക്കുന്ന കമ്പ് കരിക്ക് ഒരു ടണ്ണിന് 42,0000 രൂപയായി. കട്ട കരിക്ക് 45,000 വും. കേരളത്തിൽ നിന്ന് വരുന്ന വിറക് കരിയിൽ ഏകദേശം 70ശതമാനവും തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്. കരുവേലം എന്ന മരത്തിന്റെ വിറക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. നിരവധി ചെറുകിട വ്യവസായങ്ങളും സ്ഥാപനങ്ങളും ഗ്യാസിന് പകരമായി വിറക് ഉപയോഗിക്കാൻ തുടങ്ങിയതാണ് ആവശ്യം ഉയരാൻ കാരണം.
അൽഫാം, തന്തൂരി, കബാബ്, ബാർബിക്യു ചിക്കൻ, സ്മോക്ക്ഡ് ചിക്കൻ, എന്നിവ കരിയുടെ ചൂടിലും പുകയിലും വേവിച്ചെടുത്താലേ തനത് മണവും രുചിയും ലഭിക്കൂ. കരി നിർമ്മിക്കാൻ ആവശ്യമായ കരുവേലത്തിന്റെ വിറകിന് കിലോ 4000 രൂപയിൽ നിന്ന് ഇപ്പോൾ 8000 രൂപ വരെയായി. വിറകിന്റെ ഡിമാൻഡ് വർധിച്ചതോടെ ഇനിയും കരിയുടെ വില ഉയരനാണ് സാധ്യത.