യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ബൈക്കിലൊരു സോളോ ട്രിപ്പ്‌ ആയാലോ. 70 ദിവസം പിടിക്കുമെങ്കിലും  12ലധികം രാജ്യങ്ങൾ കണ്ട് കേരളത്തിൽ എത്താം. തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് നസീബാണ് ഫ്ലൈറ്റിനോട് നോ പറഞ്ഞ് ബൈക്കിൽ ജന്മനാട്ടിൽ എത്തിയത്. 

 

ഇതൊരുസ്വപ്നസാക്ഷാത്കാരത്തിന്‍റെ യാത്രയാണ്. മെയ് 3 ആരംഭിച്ച് ജൂലൈ 12ന് കേരളത്തിൽ എത്തി. സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, തുർക്കി, ജോർജിയ, റഷ്യ, കസാക്കിസ്ഥാൻ, ചൈന, നേപ്പാൾ എന്നിവ ഉൾപ്പെടെ 12-ലധികം രാജ്യങ്ങൾ പിന്നിട്ടാണ് കേരളത്തിലെത്തിയത്. ഏകദേശം 20,000 കിലോമീറ്ററിലധികം ദൂരം. 

 

യാത്രയ്ക്കിടെ വിവിധ രാജ്യങ്ങളുടെ അതിർത്തികൾ കടക്കുന്നതിനുള്ള അനുമതികൾ, വിസ നടപടിക്രമങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും അവയെല്ലാം അതിജീവിച്ച് നസീബ് യാത്ര വിജയകരമായി പൂർത്തിയാക്കി. 

 

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണയാണ് നസീബിന്റെ ധൈര്യം. കഴിഞ്ഞ ആറു വർഷമായി ദുബൈയിലാണ് ജോലി ചെയ്യുന്നത്. 2019 ൽ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കും ബൈക്കിൽ പോയി.അവസരം ലഭിച്ചാൽ യൂറോപ്പിലേക്ക് റോഡ് ട്രിപ്പ്, അതാണ് അടുത്ത ലക്ഷ്യം. സോളോ ട്രിപ്പ് ഇഷ്ടപ്പെടുന്നവർക്ക് ഇനി ഈ  റൂട്ട് ഒന്ന് പരീക്ഷിക്കാം. 

ENGLISH SUMMARY:

UAE to Kerala solo bike trip showcases an incredible 70-day journey covering over 12 countries. This dream fulfilled by Muhammad Naseeb from Thrissur demonstrates the spirit of adventure and perseverance in reaching home.