പതിനെട്ടാം നൂറ്റാണ്ടിലെ പുസ്തകം മുതല്‍ അപൂര്‍വ്വ പുസ്തക ശേഖരവുമായി കൊല്ലം കുണ്ടറ സ്വദേശി ഇ.കെ.മുരളീമോഹന്‍. സ്വര്‍ണലിപിയിലെഴുതിയ പുസ്തകം മുതല്‍ കുന്ദലതയും വിവിധ ഭാഷകളിലുള്ള ബൈബിള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. നാടിന്‍റെ നാനാ ഭാഗത്തു നിന്നും ഗവേഷക വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ അന്വേഷിച്ച് ഇവിടെയെത്തുന്നു.

മുരളീമോഹന്‍റെ വീടിന്‍റെ ഒരു വശത്തേക്ക് ചെന്നാല്‍ മുഴുവന്‍ പുസ്തകങ്ങളാണ്. അതില്‍സ്വര്‍ണലിപിയിലെഴുതിയ വഞ്ചിരാജേശ്വരി , ആദ്യ നോവല്‍ കുന്ദലത, ലക്ഷണമൊത്ത ആദ്യ നോവല്‍ ഇന്ദുലേഖ, ആദ്യത്തെ ചെറുകഥ വാസനാ വികൃതി, ആദ്യത്തെ യാത്രാവിവരണം വര്‍ത്തമാന പുസ്തകം, തുടങ്ങി 25000 ത്തിലേറെ പുസ്തകങ്ങള്‍ ശ്രേണിയിലുണ്ട്. എണ്ണത്തിലല്ല വൈവിധ്യമാണ് പ്രത്യേകതയെന്നും മുരളീമോഹന്‍. ഗവേഷക വിദ്യാര്‍ഥികളടക്കം റഫറന്‍സിനായി ഇവിടെയെത്തുന്നു. പുസ്തകം മുഴുവന്‍ നാട്ടുകാര്‍ക്കായി നല്‍കണമെന്നതാണ്  കോര്‍പറേഷനിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനിയറായി വിരമിച്ച മുരളീ മോഹന്‍റെ ആഗ്രഹം. പുസ്തകങ്ങള്‍ മാത്രമല്ല വിശേഷ ദിവസങ്ങളിലെ പഴയ പത്രങ്ങളും ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. 

A Legacy of Rare Books and Old Newspapers:

Kollam Kundara rare book collection features over 25,000 unique books collected by E.K. Muralimohan. This extensive collection, including 18th-century texts and rare religious books, attracts researchers from across the nation