കേരളത്തിലെ എല്ലാ മുഖ്യമന്ത്രിമാരുടെ മുഖങ്ങൾ മുട്ടത്തോടിൽ വരച്ചാലോ. വടക്കാഞ്ചേരി സ്വദേശി സൂരജിന്റെ മൈക്രോ ആർട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

സാധാരണ ക്യാൻവാസുകളല്ല സൂരജിന്റെ സൃഷ്ടികൾക്ക് വേണ്ടത്. മുട്ടയുടെ തോടും, പെൻസിലിന്റെ ഗ്രാഫൈറ്റും, എന്തിനു കടുകുമണി വരെ. ചെറുതെന്ന് തോന്നുന്ന എന്തും ഈ കലാകാരന് ക്യാൻവാസാണ്. മുട്ടത്തോടിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി, സിറിഞ്ച് ഉപയോഗിച്ച് മുട്ട വലിച്ചെടുക്കും. ഉൾവശം വൃത്തിയാക്കി, ചെറിയ കോലുകൊണ്ട് കുഞ്ഞൻ ചിത്രങ്ങൾ വരയ്ക്കും. മണിക്കൂറുകളെടുക്കും  ഓരോ ചിത്രവും വരയ്ക്കാൻ. പെൻസിൽ മുനമ്പിൽ ലോകകപ്പും തയ്യാറാക്കിയിട്ടുണ്ട്.

ഓരോ സൃഷ്ടിക്കു പിന്നിലും മണിക്കൂറുകളുടെ ഏകാഗ്രതയും ദിവസങ്ങളുടെ ക്ഷമയും. ചെറിയൊരു കൈവിരൽ അനക്കം പോലും പാടില്ല. അതുകൊണ്ടുതന്നെ ഓരോ വർക്കും അതീവ സൂക്ഷ്മതയോടെയാണ് പൂർത്തിയാക്കുന്നത്.

ENGLISH SUMMARY:

Micro art is gaining significant attention with artists like Suraj from Vadakkenchery creating intricate designs on unconventional canvases. His work, especially on eggshells, demonstrates exceptional patience and precision, transforming everyday objects into miniature masterpieces.