thripunithura-accident-tea-seller-help

TOPICS COVERED

അപകടത്തിൽ പെട്ട് ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായും കീറിയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നൽകി ചായ വിൽപ്പനക്കാരൻ. തൃപ്പൂണിത്തുറ, കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് യുവതിക്ക് സ്വന്തം വസ്ത്രം നല്‍കിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലാണ് അപകടമുണ്ടായത്.

കടകളിൽ ചായ നൽകാനായി സൈക്കിളിൽ എത്തിയതായിരുന്നു ഷാജി. ഈ സമയമായിരുന്നു അപകടമുണ്ടായത്. പ്രൈവറ്റ് ബസിന്‍റെ മുന്‍ചക്രത്തിനടിയിലേക്കാണ് യുവതി വീണത്. പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് ബസ് പിന്നോട്ട് നീക്കി സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. എന്നാല്‍റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെത്തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു.

ഇവരെ ഏഴുനേൽപിച്ച ഉടൻ ഷാജി താന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകുകയായിരുന്നു. പിന്നീട് സമീപത്തെ കടയിൽ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. അതേസമയം, പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ENGLISH SUMMARY:

In a heart-touching display of humanity, M.R. Shaji, a tea seller from Thripunithura, came to the aid of a woman who met with a tragic accident. The incident occurred near the Statue Junction when the woman fell under the front wheels of a private bus. Following the accident, the woman was dragged for several meters, leaving her clothes severely torn and tattered. Recognizing her distress and the need to protect her modesty, Shaji immediately unfastened his own mundu (a traditional garment) and offered it to her. He later acquired another garment from a nearby shop. The woman was rushed to a private hospital in Ernakulam for treatment. Shaji’s quick thinking and selfless act are being widely praised by the public.