library-0000

TOPICS COVERED

ഓസ്ട്രേലിയെ കുറിച്ച് മലയാളത്തിലിറങ്ങിയ ഒരു പുസ്തകത്തിന്റെ പേര് തന്നെ, 'ഓസ്ട്രേലിയ– അദ്ഭുതങ്ങളുടെ ഭൂഖണ്ഡം' എന്നാണ്. ആ അദ്ഭുതനാട്ടില്‍ മലയാളം പുസ്തകങ്ങള്‍ക്കായി ഒരിടം ഉണ്ടായാലോ  ഓസ്ട്രേലിയയിലെ ബ്ലാക്ക് ടൗണ്‍ ലൈബ്രറിയില്‍ മലയാളത്തിന് അഭിമാനമായി ഒരു പുസ്തകശേഖരം ഒരുങ്ങുകയാണ്. 

പുസ്തകവായന നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ കൗതുകകരമായ ഒരു വാർത്തയാണ് നമ്മളെ തേടിയെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഒരു ലൈബ്രറിയിൽ 450 മലയാളം പുസ്തകങ്ങളുടെ ഒരു ശേഖരം പ്രകാശനം ചെയ്യപ്പെടുന്നു.

സിഡ്‌നിയിലെ മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.  ബ്ലാക്ക് ടൗൺ. ലൈബ്രറിയിൽ 450-ലേറെ മലയാളം പുസ്തകങ്ങളുടെ ഒരു ശേഖരം പ്രകാശനം ചെയ്യപ്പെടുകയാണ്.ബ്ലാക്ക്‌ടൗൺ സിറ്റി കൗൺസിൽ ന്റെ കീഴിലുള്ള ഈ ലൈബ്രറിയിൽ  ഇംഗ്ലീഷിലുള്ളപുസ്തകങ്ങളുടെ കളക്ഷൻ അല്ലാതെ മറ്റു 29 ഭാഷയിലുള്ള പുസ്തകങ്ങൾ ഉണ്ട്. ഇതിൽ 30-ആമത്തെ ഭാഷയായി ഇനി മുതൽ നമ്മുടെ മലയാളവും ഇവിടെ ഉണ്ടാകും

5,500 സ്ക്വയര്  മീറ്ററിൽ സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറി കെട്ടിടം പല ആർക്കിടക്ചർഅവാർഡ്കളും ലഭിച്ചിട്ടുള്ള ഒന്നാണ്. പുസ്തകങ്ങളും, ഡിവിഡികളും ഉൾപ്പെടെ 1 ലക്ഷത്തിൽ പരം റിസോഴ്സസ്ഈ ലൈബ്രറിയിൽ ഉണ്ട്. ഇതിലേക്ക് ചേർത്ത് വെയ്ക്കപ്പെടുന്ന ഏറ്റവും പുതിയ 450 പുസ്തകങ്ങൾ മലയാളത്തിലാണ് എന്നത് വളരെ സന്തോഷകരമായ ഒരു കാര്യം ആണ്

കേരളത്തിന്റെ സ്വന്തം കസവും, അലങ്കാരങ്ങളും, പലഹാരവും എന്ന് വേണ്ട മലയാളം കവിതയും മോഹിനിയാട്ടവും, നാടൻ പാട്ടുകളും ചെണ്ടമേളവും എല്ലാം ചേർന്ന ഒരു വിരുന്നായിരുന്നു ഈ പ്രകാശനത്തിൽ ഒരുക്കിയിരുന്നത്

സിഡ്നിയിലെ മൂന്ന് മലയാളം ഭാഷ സ്കൂളുകലിലെ കുട്ടികളും ഈ പരിപാടിയിൽ നിരസാന്നിധ്യം ആയിരുന്നു

സ്വന്തം ഭാഷയിലെ പുസ്തകങ്ങൾ കാണുമ്പോഴാണ് സ്വന്തം വീട്ടിൽ എത്തിച്ചേർന്ന പോലെ തോന്നുക എന്ന് പറയുകയാണ് ബ്ലാക്ക്‌ടൗൺ  മേയർ ബ്രാഡ് ബണ്ടിംഗ് ലോകത്തിന്റെ എതു കോണിൽ ആയാലും ഭാഷയെയും സാഹിത്യത്തെയും ഏറെ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന മലയാളിക്ക് ഓസ്ട്രേലിയയിലും കൂട്ടായി മലയാളം പുസ്തകങ്ങൾ ഉണ്ട്എന്നത് ഏറെ സന്തോഷകരമായ ഒരു കാര്യം ആണ്.

 

ENGLISH SUMMARY:

A new collection of 450 Malayalam books is being launched at the Blacktown Library in Australia, marking a significant milestone for the Malayalam language and literature abroad. This initiative aims to provide a literary space for Malayalis in Australia, fostering a connection to their native language and culture.