മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ചയാണ് വിവാഹം.
മുന്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആര്‍ഷോ പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ്. നിലവില്‍ ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മിറ്റി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്. അധ്യാപക ജോലിക്കായി വ്യാജരേഖ ചമച്ച കേസിലെ പ്രതിയാണ് വിദ്യ.
ആര്‍ഷോയുടെ പ്രതികരണങ്ങളും നിലപാടുകളും പലപ്പോഴും വലിയ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. ഉന്നത ഇടതുനേതാക്കള്‍ വരെ ആര്‍ഷോയെ തള്ളിപ്പറഞ്ഞ സാഹചര്യങ്ങളും നിരവധിയുണ്ട്.
എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു.
മകൻ ദീർഘനാളായി കോളജിൽ ഹാജരാകാതിരുന്നതിനു മതിയായ കാരണം കാണിച്ചില്ലെങ്കിൽ കോളജിൽ നിന്നു പുറത്താക്കുമെന്നു കാട്ടി പ്രിൻസിപ്പൽ ആർഷോയുടെ പിതാവിനു നോട്ടിസയച്ചിരുന്നു. ഇതിനു ശേഷമാണ് താൻ ആറാം സെമസ്റ്ററിനു ശേഷമുള്ള ‘എക്സിറ്റ് ഓപ്ഷൻ’ എടുക്കുകയാണെന്നും പഠനം മതിയാക്കുകയാണെന്നുമുള്ള വിവരം ഇ–മെയിൽ മുഖേന ആർഷോ അധ്യാപകരെ അറിയിച്ചിരുന്നത്.