Image from the video, Neelakkuyil

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയ്ക്ക് തീകൊളുത്തി മുഖ്യമന്ത്രിയെ വൈറലാക്കിയ വിരുതന്റെ വിഡിയോ പുറത്തുവരുന്നു. മുഖ്യമന്ത്രി വി.ഡി.സതീശനോട് വാഹന മോഡിഫിക്കേഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി തിരിച്ചു കാണിച്ച ചിരിയും കണ്ണിറുക്കലും വൈറലായിരുന്നു. ആ വൈറലായ ഭാവത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. 

ആ ചോദ്യം ചോദിച്ച വിരുതന്റെ വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ട്രെയിനില്‍ നിന്നും സ്ലോ മോഷനില്‍ ഇറങ്ങിവരുന്ന വിഡിയോയും നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. നിറഞ്ഞ ചിരിയോടെ, ആത്മവിശ്വാസത്തോടെ വരുന്ന പയ്യനെക്കുറിച്ചുള്ള കമന്റുകളും വിഡിയോക്ക് താഴെ നിറയുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശന്‍ ചിരിച്ച ചിരിയ്ക്കൊപ്പം നില്‍ക്കുന്ന ചിരിയാണിതെന്നും കമന്റുകളുണ്ട്. ഈ മുതലിനെ ഒന്നു കാണാനിരിക്കുകയായിരുന്നുവെന്നും ചിലര്‍ പറയുന്നു. 

ആ കുട്ടിയുടെ ചിരിയും മുഖവും ഭാവവുമൊക്കെ കണ്ടപ്പോള്‍ തനിക്കൊരു വാത്സല്യം തോന്നിയെന്നും മകളോട് കാണിക്കുന്ന പോലൊരു പ്രതികരണമാണ് കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്ലാം ശരിയാക്കാമെന്നും, ചെറുപ്പക്കാരുടെ ആഗ്രഹമല്ലേ എല്ലാം സെറ്റാക്കാമെന്നാണ് ഉദ്ദേശിച്ചതെന്നും വി.‍ഡി പറയുന്നു. 

പത്രസമ്മേളനത്തില്‍ മന്ത്രികളും വകുപ്പുകളും തര്‍ക്കങ്ങളും തമ്മിലെ ചോദ്യങ്ങള്‍ക്കിടെയാണ് വാഹന മോഡിഫിക്കേഷന്‍ നിയമവിധേയമാക്കുമോയെന്ന ചോദ്യം വന്നത്. ഇതിന് അനുകൂലമായി വി.ഡി.സതീശന്‍ നല്‍കിയ മറുപടിയാണ് വൈറലായത്. പിന്നാലെ വി.ഡി.സതീശന് സോഷ്യല്‍ മീഡിയ ഒരു പേരും നല്‍കി, പൂക്കീ സി.എം. 

V D Satheesan viral video :

News reports on the viral video of Kerala CM VD Satheesan responding to a question about car modification. The CM's humorous reaction and subsequent explanation have captivated social media, with many praising the young man who asked the question.