പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ നല്‍കിയ റിയാക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുകയാണ്. മന്ത്രികളും വകുപ്പുകളും തര്‍ക്കങ്ങളും തമ്മിലെ ചോദ്യങ്ങള്‍ക്കിടെയാണ് വാഹന മോഡിഫിക്കേഷന്‍ നിയമവിധേയമാക്കുമോയെന്ന ചോദ്യം വന്നത്. ഇതിന് അനുകൂലമായി വി.ഡി.സതീശന്‍ നല്‍കിയ മറുപടിയാണ് വൈറലായത്. പിന്നാലെ വി.ഡി.സതീശന്‍ സോഷ്യല്‍ മീഡിയ ഒരു പേരും നല്‍കി, പൂക്കീ സി.എം. 

റിയാക്ഷന്‍ വൈറലായതോടെ മുഖ്യമന്ത്രി വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. ചോദ്യം ചോദിച്ച പയ്യനോട് വാത്സല്യപൂര്‍വം കൊടുത്ത മറുപടിയായിരുന്നു അതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

'ഒരു പയ്യനാണ് അതെന്നോട് ചോദിച്ചത്. ഒരു വാത്സല്യം കൊണ്ട് കാണിച്ചതാണത്. അവന്‍റെ മുഖവും പെരുമാറ്റവുമൊക്കെ കണ്ടപ്പോള്‍ ഒരു വാത്സല്യം തോന്നി. പേടിക്കണ്ടടാ, ശരിയാക്കാമെന്നുള്ള മട്ടില്‍ കാണിച്ചതാണ്. ചെറുപ്പക്കാര്‍ക്കിടയിലുള്ള ഒരു ആഗ്രഹമല്ലേ. പിന്നെ ഞാന്‍ പറഞ്ഞു, ഒരു വാക്കല്ലേ പറഞ്ഞത്, അത് ശരിയാക്കിയെടുക്കാമെന്ന്. നമ്മള്‍ മക്കളോടൊക്കെ കാണിക്കുന്നത് പോലെ കാണിച്ചതാണ്. ഇന്നലെ രാത്രി മോളാണ് എന്നെ വിഡിയോ കൊണ്ട് കാണിച്ചുതന്നത്,' വി.ഡി.സതീശന്‍ പറഞ്ഞു. 

ENGLISH SUMMARY:

V.D. Satheesan's reaction regarding vehicle modification laws has become a viral sensation on social media, leading to the 'Pookie CM' trend. He clarified his response was a paternalistic gesture to a young questioner, assuring him that the matter could be rectified.