മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശനെ പ്രശംസിച്ച് അവതാരകയും നടിയുമായ റിനി ആൻ ജോർജ്. നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരാളാണ് വിഡി സതീശൻ എന്ന് റിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിഡി സതീശനെ എന്റെ പദ്മനാഭൻ എന്നാണ് റിനി വിശേഷിപ്പിച്ചത്.

വിഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു റിനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.  നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ. നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ, നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ. വനവാസമല്ല ഇനി പട്ടാഭിഷേകമാണെന്നും റിനി കുറിച്ചു.

പത്ത് ദിവസം നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് വി.ഡി.സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേവലം എംഎൽഎമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്റെ വികാരവും മുന്നണിയിലെ മറ്റുപാര്‍ട്ടികളുടെ താൽപ്പര്യവും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാനും വരാനിരിക്കുന്ന ഭരണകാലയളവിൽ ശക്തമായ നേതൃത്വം ഉറപ്പാക്കാനും സതീശന്‍റെ വരവ് ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.

ENGLISH SUMMARY:

VD Satheesan has been praised by presenter and actress Rini Ann George following his election as Chief Minister. Rini shared an Instagram post describing him as someone who flared up each time they tried to extinguish him, calling him her 'Padmanabhan'.