ra-jan

TOPICS COVERED

കൊടും ചൂടില്‍ വലയുന്ന പാലക്കാട്, ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ മനസും ശരീരവും തണുപ്പിക്കാന്‍ ഒരു വെറൈറ്റി മാര്‍ഗം പരീക്ഷിക്കുകയാണ് രാജേട്ടന്‍. മഴയുടെ അന്തരീക്ഷം സൃഷ്ടിച്ചാണ് രാജേട്ടന്‍റെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരെ കൂളാക്കുന്നത്. പാലക്കാട് ദേശീയപാതയില്‍ നിന്നുള്ള കാഴ്ചയിലേക്ക്..ഓലമേഞ്ഞ രാജേട്ടന്‍റെ കടയുടെ മുകളില്‍ ഈ കാണുന്ന ഒരു ജലധാരയുണ്ട്.  ഇത് ഇങ്ങനെ തുള്ളിമഴയായി പെയ്തിറങ്ങുമ്പോള്‍ ഉള്ളില്‍ ഇരിക്കുന്നവര്‍ ശരിക്കും കൂളാവും. അങ്ങനെ ഈ കൊടുമ്പിരി കൊള്ളുന്ന ചൂടത്ത് മഴയൊക്കെ ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ പറ്റുക എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ..

 ചൂട് നാല്‍പ്പത് ഡിഗ്രിയും കടന്ന് ഒരു രക്ഷയും ഇല്ലാതെ വന്നപ്പോളാണ് രാജേട്ടന്‍ ഇങ്ങനെ ഒരു മാര്‍ഗം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. എ.സി വച്ചാല്‍ പോലും ഒരുപക്ഷേ ഇങ്ങനെ ഒരു ഫീല്‍ കിട്ടിയെന്ന് വരില്ല. കൃത്രിമ മഴയും ഓലയുടെ തണുപ്പും കൂടി ആകുമ്പോള്‍ കടയിലെത്തുന്നവരും ഹാപ്പിയാണ്.15 മിനിറ്റ് ഇടവിട്ട് ഒന്ന് തണുപ്പിക്കാന്‍ ജലധാര ഓണ്‍ ചെയ്യും. വെള്ളം പാഴാക്കിക്കളയണം എന്ന ഉദ്ദേശമൊന്നും ഇതിന് പിന്നില്‍ ഇല്ല. അല്‍പ്പം തണുപ്പ് ആസ്വദിച്ച് സമാധാനത്താടെ ഭക്ഷണം കഴിക്കാന്‍ പറ്റിയാല്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷം തന്നെയാണ് രാജേട്ടന്‍റെ പ്രതിഫലം.

ENGLISH SUMMARY: