ബീഫ് കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കുണ്ടറയിലെ ബിജെപി സ്ഥാനാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍. തന്‍റെ ഭക്ഷണം തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും അത് പുറത്തുപറയേണ്ട കാര്യമില്ലെന്നും റോബിന്‍ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. താനിനി ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ അത് പല രീതിയില്‍ വിവാദമാക്കുമെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.

'ഞാനെന്ത് കഴിക്കണം എന്ത് കഴിക്കണ്ട എന്നുള്ളത് എന്‍റെ വ്യക്തിപരമായ കാര്യമാണ്. അത് പരസ്യമായി പറയേണ്ട കാര്യമില്ല. നമുക്കെല്ലാം വ്യക്തിപരമായ ഇഷ്ടങ്ങളുണ്ട്. എനിക്കത് തല്‍ക്കാലം പറയണമെന്ന് താല്‍പര്യമില്ല. എന്‍റെ ആരോഗ്യത്തിനും ശരീരത്തിനും സന്തോഷത്തിനും വേണ്ടി കഴിക്കുന്നതാണ്. ബീഫ് കഴിക്കാം, കഴിക്കാതിരിക്കാം, അത് നിങ്ങളോട് പറയാന്‍ താല്‍പര്യമില്ല. 

ഞാനിനി പറഞ്ഞുകഴിഞ്ഞാല്‍ അതുവച്ച് പല വിവാദങ്ങളുണ്ടാക്കാം. അവന്‍ നേരത്തെ കഴിച്ചതായിരുന്നു, ഇപ്പോള്‍ എന്താ കഴിക്കാത്തെ, ബിജെപി ആയതുകൊണ്ടാണോ കഴിക്കാത്തത് എന്നൊക്കെ പറയും. അതിന്റെയൊന്നും ഒരാവശ്യവുമില്ല,' റോബിന്‍ പറഞ്ഞു. 

ENGLISH SUMMARY:

Robin Radhakrishnan, the Kundara BJP candidate, addressed the question of whether he eats beef by stating it's a personal matter and not something to be publicly disclosed. He believes discussing his dietary habits could lead to unnecessary controversies and prefers to keep such personal preferences private.