pampady-perunnal

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അറുപത്തിയൊന്നാം ഓർമപ്പെരുന്നാളിനായി കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറ ഒരുങ്ങി. ഇന്നു വൈകിട്ട് തീർഥാടകർക്ക് സ്വീകരണം നൽകും. നാളെയാണ് പ്രധാന പെരുന്നാൾ. 

ആത്മീയ ജീവിതം കൊണ്ടും ദൈവ സ്നേഹത്തിന്റെ അനുഗ്രഹം കൊണ്ടും വിശ്വാസി മനസ്സുകളിൽ പരിശുദ്ധ പദവിയിൽ എത്തുന്നതിനു മുൻപേ പരിശുദ്ധൻ ആയതാണ് പാമ്പാടി തിരുമേനി. ആയിരക്കണക്കിനു തീർഥാടകരാണ് പെരുന്നാൾ ദിവസങ്ങളിൽ പാമ്പാടി ദയറയിലേക്ക് എത്തുന്നത്. കുന്നംകുളം, പഴഞ്ഞി, ഇടുക്കി, കാസർകോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് പതിവായി എത്തുന്ന തീർഥാടകർ ഏറെയാണ്.

പ്രധാന പെരുന്നാൾ ദിനമായ നാളെ  രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും തുടർന്നു കബറിങ്കൽ ധൂപപ്രാർഥനയും പ്രദക്ഷിണവും നടക്കും.

ENGLISH SUMMARY:

Pampadi Thirumeni's 61st commemoration feast is being prepared at Kottayam Pampadi Mar Kuriakose Dayara, with thousands of pilgrims expected. The main feast day will feature a Holy Qurbana led by the Catholicos Bava and prayers at the tomb.