Image Credit : Facebook

തൃക്കാക്കരയില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ ജയിച്ചാല്‍ താന്‍ ബ്രായും ഷഡ്ഢിയും ധരിച്ച് കോഴിക്കോട് ബീച്ചിലൂടെ ഓടുമെന്ന് വെല്ലുവിളിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഒടുവില്‍ മാപ്പ് പറഞ്ഞ് രംഗത്ത്. ഓകേ അനാഷ് എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറാണ് അഖില്‍ മാരാര്‍ക്ക് വ്യക്തിപരമായി മെസേജ് അയച്ച് മാപ്പുപറഞ്ഞത്. 

മാപ്പു പറഞ്ഞുകൊണ്ട് അനാഷ് അയച്ച മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് അഖില്‍ മാരാര്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. തനിക്കെതിരെ വിദ്വോഷം പ്രചരിക്കാൻ ഇല്ലാ കഥകൾ സൃഷ്ടിച്ചു പോസ്റ്റ്‌ ചെയ്ത മറ്റൊരു വിഡിയോ താന്‍ ചോദ്യം ചെയ്തതിന് പിന്നാലെ അനാഷ് ഡിലീറ്റ് ചെയ്തെന്നും അഖില്‍ മാരാര്‍ പറയുന്നു. ഇത് സംബന്ധിച്ച കുറിപ്പും അഖില്‍ മാരാര്‍ പങ്കുവച്ചു.

അഖില്‍ മാരാര്‍ പങ്കുവച്ച കുറിപ്പ്

'തൃക്കാക്കരയിൽ ഞാൻ ജയിച്ചാൽ ബ്രായും ഷഡ്ഢിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച  മാപ്പ് മെസ്സേജ് ആണ്..എനിക്കെതിരെ വിദ്വോഷം പ്രചരിക്കാൻ ഇല്ലാ കഥകൾ സൃഷ്ടിച്ചു പോസ്റ്റ്‌ ചെയ്തു ഞാൻ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു..നിങ്ങൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല... എന്നാൽ ബോധ പൂർവ്വം  സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ NDAയുടെ ഒരു സ്ഥാനാർഥി എന്ന നിലയിൽ നിയമപരമായി മുന്നോട്ട് പോകേണ്ടി വരും'

'മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാൻ ഉൾകൊള്ളുന്നു. സത്യങ്ങൾ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും. ഇതും പറയേണ്ടി വന്നത് അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട് അവരോടാണ് ആക്ഷേപിച്ചോളൂ.. ആക്രമിച്ചോളൂ.. പക്ഷെ മനസാ വാചാ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്റെ മുകളിൽ ചാർത്തി പ്രചരിപ്പിച്ചാൽ നിയമത്തിന്റെ ഏതറ്റം വരെയും ഞാൻ പോകും...നോക്കു ഈ മെസ്സേജിൽ അനാഷ് തന്നെ പറഞ്ഞത് ഞാൻ ചെയ്തത് തന്തയില്ലായ്മയാണ് ..വിഡിയോ ഞാനും രസമായി കണ്ടു പക്ഷെ മറ്റ് കാര്യങ്ങൾ അങ്ങനെ ഉൾകൊള്ളാൻ കഴിയില്ല...എതിർപ്പുകൾ ആവാം സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്'- അഖില്‍ മാരാര്‍ കുറിച്ചു.

ENGLISH SUMMARY:

Akhil Marar, the candidate for the Thrikkakara election, has received an apology from a social media influencer who previously issued a controversial challenge. The influencer, Okey Anash, personally messaged Marar to apologize and requested forgiveness for spreading fabricated stories.